കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമി കുംഭകോണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്തന്‍. ഭൂമിദാനം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോ എന്നും വിദ്യാഭ്യാസ മേഘല മുസ്ലിം ലീഗിന് തീറെഴുതിക്കോടുത്തിരിക്കുകയാണൊ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി. എസ് ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ ഭൂമികൈമാറ്റത്തിനെതിരെ വി. എസ് ഗവര്‍ണ്ണര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
ഇതിനിടയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും പ്രമുഖ ലീഗ് മന്ത്രിമാരുടെ ബന്ധുക്കളും ഉള്‍പ്പെടുന്ന സ്വകാര്യ ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിട്ടു നല്‍കുവാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. പൊതു ജനങ്ങളെ അറിയിക്കാതെയും സുതാര്യമല്ലാതെയുമാണ് ചില ട്രസ്റ്റുകള്‍ക്കു മാത്രം ഭൂമി കൈമാറുവാന്‍ സിന്റിക്കേറ്റ് തീരുമാനിച്ചത്. സി.ച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തേക്കറും, കോഴിക്കോട്ടെ ബാറ്റ്മിന്റന്‍ അസോസിയേഷന് മൂന്നേക്കറും ഒളിമ്പിക്സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സ്റ്റികള്‍ക്ക് 21 ഏക്കര്‍ ഭൂമിയാണ് സര്‍വ്വകലാശാല വിട്ടു നല്‍കുവാന്‍ തീരുമാനമായിരുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കേ സര്‍വ്വകലാശാലയുടെ ഭൂമി ഉപയോഗിക്കാവൂ എന്നാണ് ചട്ടം എന്നാല്‍ നാഷ്ണല്‍ ഹൈവേയോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന സര്‍വ്വകലാശാല ഭൂമി മുസ്ലിം ലീഗുമായി ബന്ധമുള്ള ചിലര്‍ക്ക് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍