കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്സ് നേതാവും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജിനെ നേതാവെന്ന് വിളിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന നേതാവായ ഫ്രാന്‍സിസ് ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ്സിന്റെ പാരമ്പര്യത്തിനു ചേരുന്ന നടപടികളല്ല പി. സി. ജോര്‍ജ്ജിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും നാട്ടുകാരെ പുലഭ്യം പറയുന്നതിനു വേണ്ടിയാണ് അദ്ദേഹം കൂടുതല്‍ സമയം കണ്ടെത്തുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ആരോപിച്ചു. പി. സി. ജോര്‍ജ്ജിനെ ജയിപ്പിച്ച ജനങ്ങള്‍ ഇതേ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിന് ഇത് ഇടവരുത്തിയേക്കും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം