തൃശ്ശൂര്‍: വടക്കും നാഥന്റെ തെക്കേ ഗോപുര നട കടന്ന് തിരുവമ്പാടി ശിവസുന്ദറിനൊപ്പം മറ്റു പതിനാലു ഗജവീരന്മാരും നിരന്നപ്പോഴേക്കും തേക്കിന്‍കാട് മൈതാനം ജനസാഗരമായി മാറിയിരുന്നു. അപ്പോഴേക്കും പാറമേക്കാവ് ഭഗവതി മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് പാറമേക്കാവ് പത്മനാഭന്റെ പുറത്തേറി പതിനാലാനകളുടെ അകമ്പടിയോടെ അഭിമുഖമായി നിരന്നിരുന്നു. കുടമാറ്റം കാണുവാനുള്ള അക്ഷമയോടെ ഉള്ള കാത്തിരിപ്പിനൊടുവില്‍ കുടകള്‍ ആനപ്പുറമേറിയതോടെ ആളുകള്‍ ആര്‍പ്പുവിളികളോടെ ആഹ്ലാദം പ്രകടിപ്പിച്ചു. അഹോരാത്രം ജോലിചെയ്ത് വര്‍ണ്ണക്കുടകള്‍ തയ്യാറാക്കിയ കലാകാരന്മാരുടെ കരവിരുതിനുള്ള അംഗീകാരം. ചുവപ്പും മഞ്ഞയും പച്ചയും നീലയും നിറങ്ങള്‍ അങ്ങിനെ മാറിയും മറിഞ്ഞും കുടകളായി വിരിഞ്ഞപ്പോള്‍ ജനം ആഹ്ലാദനൃത്തം ചവിട്ടി. നിറങ്ങളില്‍ മാത്രമല്ല കുടകളുടെ രൂപത്തിലും വൈവിധ്യം ഉണ്ടായിരുന്നു. കല്പാത്തി തേരിന്റെ രൂപം വരെ കുടകളായി വിരിഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, തൃശ്ശൂര്‍ പൂരം