തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 82 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച ഔദ്യോഗിക സമയ പരിധിയായ അഞ്ചു മണി കഴിഞ്ഞിട്ടും മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്തു ശതമാനത്തിലധികം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. 1960ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനം പോളിംഗ് ആണ് നെയ്യാറ്റിന്‍കരയില്‍ ഇതിന് മുന്‍പുള്ള കനത്ത പോളിംഗ്. അതിയന്നൂര്‍ പഞ്ചായത്തിലാണ് ഉയര്‍ന്ന പോളിംഗ് . ഇവിടെ 82.4 ശതമാനമാണ് പോളിംഗ്. തിരുപുറം(81.8), ചെങ്കല്‍(77.4), കുളത്തൂര്‍(82.3), കാരോട്(78.6) നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി(78.2) എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം ഉയര്‍ന്നതോടെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷയുണ്ട് എന്നാല്‍ ആശങ്കയും ഇല്ലാതില്ല. ഫല പ്രഖ്യാപനം ജൂണ്‍ 15നാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍