തിരുവനന്തപുരം: എസ്. എൻ. സി. ലാവ്‌ലിന്‍ കേസില്‍ പ്രതിയായ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തെ സി. ബി. ഐ. കോടതിയില്‍ ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകണമെന്ന് കാണിച്ച് പിണറായി വിജയനു കത്തു നല്‍കിയിരുന്നു. പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അവധി അപേക്ഷ നല്‍കുകയായിരുന്നു.
കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുവാനാണ് ശ്രമമെന്നും ഇത് മറ്റു പ്രതികളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ലാവ്‌ലിന്‍ കമ്പനിക്കും കമ്പനി പ്രതിനിധി ക്ലോസ് ട്രെന്റലിനുമെതിരായ വാറണ്ട് കാനഡ സര്‍ക്കാറിനു കൈമാറിയിട്ടുണ്ടെന്ന് സി. ബി. ഐ. കോടതിയെ ബോധിപ്പിച്ചു. കേസ് ഓഗസ്റ്റ് പത്തിനു വീണ്ടു പരിഗണിക്കും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി