നിലമ്പൂര്‍: വഴിതെറ്റി ജനവാസ കേന്ദ്രങ്ങളില്‍ എത്തിയ കാട്ടാന തിരികെ കാട്ടിലേക്ക് പോകാനാകാതെ കുടുങ്ങി. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ നായാടുംപൊയിലാണ് കഴിഞ്ഞ് ദിവസം രാത്രി ഒരു മോഴയാന വന്നു പെട്ടത്. ഗ്രാമീണരും വനപാലകരും പോലീസും അടങ്ങുന്ന സംഘം ആനയെ കാട്ടിലേക്ക് തിരിച്ചയക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പന്തീരായിരം ഏക്കര്‍ വനത്തില്‍ നിന്നാണ് മോഴയാന എത്തിയതെന്ന് കരുതുന്നു. കോഴിപ്പാറ വെള്ളച്ചാട്ടത്തിലൂടെ ശരിയാഴ്ച രാതിയാണ് ആന കണ്ടിലപ്പാറ ആദിവാസികോളനിയുടെ പരിസരത്തെത്തിയത്. നേരം പുലര്‍ന്നതോടെ ആളുകള്‍ ആനയെ വിരട്ടിയോടിക്കുവാന്‍ ശ്രമിച്ചു. ആന നാട്ടിലേക്ക് ഇറങ്ങുകയായിരുന്നു.
കൊട്ടും ബഹളവുമായി ആളുകള്‍ പുറകേ കൂടിയതോടെ പരിഭ്രാന്തനായ ആന എങ്ങോട്ട് പൊകണമെന്ന നിശ്ചയമില്ലാതെ തലങ്ങും വിലങ്ങും ഓടി. തിരികെ പോകുവാനുള്ള ശ്രമത്തിനിടെ ആരോ ആനയെ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് സമീപത്തുള്ള പത്തേക്കര്‍ റവന്യൂ ഭൂമിയിലെ പൊന്തക്കാട്ടില്‍ കയറി. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് ആന പരിക്ഷീണിതനാണ്.
പടക്കം പൊട്ടിച്ച് ആനയെ വിരട്ടിയോടിക്കുവാനുള്ള ശ്രമത്തിനിടെ കുമരേല്ലൂര്‍ തുത്തുക്കുടി ഹുസൈനു പരിക്കു പറ്റി. പടക്കം കയ്യിലിരുന്ന് പൊട്ടിയതിനെ തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, വന്യജീവി
കാടു മുഴുവന്‍ കയ്യേറ്റക്കാര്‍ക് പട്ടയം കൊടുത്ത് വോട്ടും കിട്ടി. ഇനി ആന വന്നലെന്താ ?