മലയിന്‍ കീഴ്: സി. പി. എമ്മിലെ തമ്മിലടി മൂലം മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. സി. പി. എം. ലോക്കല്‍ കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവാകുകയും മറ്റൊരു സി. പി. എം അംഗം കെ. രാജേന്ദ്രന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തതോടെ പ്രസിഡണ്ട് സ്ഥാനം നഷ്ടമായി. സി. പി. എമ്മിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ചേര്‍ന്ന് ജെ. എസ്. എസ്. സ്വതന്ത്രന്‍ എ. എന്‍ സനല്‍ കുമാറിനെ വിജയിപ്പിച്ചു. പത്തു വോട്ടാണ് സനല്‍ കുമാറിന് ലഭിച്ചത്. വൈസ് പ്രസിഡണ്ടായി സി. പി. എമ്മിലെ ബിന്ദു ശ്രീകുമാര്‍ വിജയിച്ചു.
21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് 11 അംഗങ്ങളാണ് ഉള്ളത്. മുന്നണി ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് സി. പി. എമ്മിലെ എരത്താവൂര്‍ ചന്ദ്രനും വൈസ് പ്രസിഡണ്ട് സി. പി. ഐ. യിലെ സുലോചനയും രാജി വെച്ച് അടുത്ത മൂന്നു വര്‍ഷത്തേക്ക് പ്രസിഡണ്ട് സ്ഥാനം സി. പി. ഐ. ക്കും വൈസ് പ്രസിഡണ്ട് സ്ഥാനം സി. പി. എമ്മിനും നൽകുവാനായിരുന്നു തീരുമാനം. ഇതു പ്രകാരമാണ് ഇരുവരും രാജി വെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി സി. പി. എം. അംഗങ്ങള്‍ പ്രവര്‍ത്തിച്ചതോടെ ഫലത്തില്‍ സി. പി. ഐ. ക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചതുമില്ല വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പില്‍ മുന്നണിയുടെ പരാജയത്തിന് കാരണക്കാരായ രണ്ട് അംഗങ്ങളെയും സി. പി. എം. പുറത്താക്കി. ഇതില്‍ രാജേന്ദ്രന്റെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, വിവാദം