തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ എളമരം കരീമിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷനത്തിനു ഉത്തരവ്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു കീഴിലെ പഴയ മില്ലുകള്‍ നവീകരിക്കുവാനും പുതിയ മില്ലുകള്‍ ആരംഭിക്കുവാനും യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 23 കോടി രൂപ നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. ഉദ്ഘാടന ചടങ്ങിന് 33 ലക്ഷം രൂപ ധൂര്‍ത്തടിച്ചതായും ആരോപണമുണ്ട്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. എളമരം കരീമിനെ കൂടാതെ കോര്‍പ്പറേഷന്‍ എം.ഡി. ഗണേശിനെതിരെയും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി ഗണേശിനെ എം.ഡി.സ്ഥാനത്തു നിന്നും നീക്കുവാന്‍ വേണ്ട നടപടികള്‍ വ്യവസായ വകുപ്പ് കൈകൊണ്ടു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത് കോണ്‍ഗ്രസ്സിന്റെ അഴിമതിയ്ക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം