തിരുവനന്തപുരം: മഴപെയ്യുവാന്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും, മഞ്ഞപ്പിത്തവും ഉള്‍പ്പെടെ പല മാരകരോഗങ്ങളും പടരുന്നു. ആരോഗ്യകേന്ദ്രങ്ങളില്‍ പലതും വേണ്ടത്ര ഡോക്ടര്‍മാരോ അടിസ്ഥാന സൌകര്യങ്ങളോ മരുന്നുകളോ ഇല്ലാത്ത അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പലയിടത്തും മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ചീഞ്ഞളിയുവാന്‍ തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനിയുള്‍പ്പെടെ മാരക രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളും എലികളും പെരുകുവാന്‍ ഇത് ഇടയാക്കുന്നു. എന്നാല്‍ തങ്ങളുടെ മണ്ഡലങ്ങാലിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കൂട്ടി കണക്കാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പല മന്ത്രിമാരും, എം.എല്‍.എ മാരും ഉള്‍പ്പെടുന്ന രാഷ്ടീയ നേതൃത്വം ജാഗ്രത പാലിക്കുന്നില്ല.
ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഈ ദുരിതങ്ങള്‍ക്കിടയിലും രാഷ്ടീയക്കാരും മാധ്യമങ്ങളും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനവും, മുസ്ലിം ലീഗിന്റെ രണ്ടാംസ്ഥാനത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അഭിരമിക്കുകയാണ്. മഴ ശക്തമാകുന്നതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ ഇതിനോടകം രൂപം കൊണ്ടു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല വെങ്കോള ശാസ്തനട കോളനിയിലെ നായരെ ജനങ്ങള്‍ രാഷ്ടീയത്തിനതീതമായി പുത്തന്‍ പ്രതിഷേധമുറയുമായി രംഗത്തെത്തിയത് ജനപ്രതിനിധികള്‍ക്ക് ഒരു മുന്നറിയിപ്പാണ്. പട്ടിക വിഭാഗ ഫണ്ടില്‍ നിന്നും അനുവദിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന കോയിലക്കാട് കൃഷ്ണന്‍ നായരെ ജനങ്ങള്‍ ചളി നിറഞ്ഞ റോഡിലൂടെ മൂന്ന് കിലോമീറ്ററോളം നടത്തി തങ്ങളുടെ ദുരിതം പങ്കുവെച്ചത്. എം.എല്‍.എ കാറില്‍ കയറി രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ പിന്മാറാകാന്‍ കൂട്ടാക്കതെ അദ്ദേഹത്തെ നടത്തിച്ചു. വിവാദങ്ങള്‍ക്കപ്പുറം വികസനവും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ തയ്യാറാകാത്തവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പായി കൂടെ കണക്കാക്കാം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, മാധ്യമങ്ങള്‍, വിവാദം