Wednesday, September 18th, 2013

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു

veliyam-bhargavan-epathram

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി. പി. ഐ. മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ നിന്നും മകളുടെ വീട്ടിലേക്ക് മാറ്റി. നാളെ രാവിലെ സി. പി. ഐ. സംസ്ഥാന കമ്മറ്റി ഓഫീസായ എം. എൻ. സ്മാരകത്തില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.

1928-ല്‍ കൊല്ലം ജില്ലയില്‍ വെളിയത്ത് കളിക്കല്‍ മേലേത് കൃഷ്ണന്റെ മകനായാണ് വെളിയം ജനിച്ചത്. സ്കൂള്‍ കലഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു വെളിയം ഭാര്‍ഗവൻ. വെളിയം സംസ്കൃത സ്കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ പാസ്സായതിനു ശേഷം കൊട്ടാരക്കര ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നു. 1947-ല്‍ പത്താം ക്ലാസ് പാസ്സായി കൊല്ലം എസ്. എൻ. കോളേജില്‍ ചേര്‍ന്നു. 1950 കളില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. ബി. എ. പാസ്സായ ശേഷം മുഴുവന്‍ സമയ രാഷ്ടീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു. പടി പടിയായി പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തി. 1954-ലെ ട്രാന്‍സ്പോര്‍ട്ട് സമരക്കാലത്ത് പോലീസുകാരില്‍ നിന്നും കൊടിയ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ചടയമംഗലത്തു നിന്നും വിജയിച്ച് 1957-ലെ ആദ്യ കേരള നിയമ സഭയില്‍ അംഗമായി. പിന്നീട് 1960 ലും നിയമസഭാംഗമായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. ഐ. യില്‍ ഉറച്ചു നിന്നു. 1971 മുതല്‍ സി. പി. ഐ. ദേശീയ കൌണ്‍സില്‍ അംഗമായിരുന്നു. പി. കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 1998-ല്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി. 1998 മുതല്‍ 2010 വരെ ഉള്ള കാലയളവില്‍ സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്നീട് ഈ സ്ഥാനം ഒഴിഞ്ഞു സജീവ രാഷ്ടീയത്തില്‍ നിന്നും പിന്‍വാങ്ങി.

മരണ സമയത്ത് പ്രമുഖ സി. പി. ഐ. നേതാക്കള്‍ സമീപത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ വെളിയത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine