തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്ക് ബന്ധപ്പെട്ട ഫയല്‍ കാണാനില്ല എന്നു പറഞ്ഞ് മറുപടി നല്‍കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും പിഴശിക്ഷയും ലഭിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. ഫയലുകള്‍ കാണാനില്ല എന്ന് പറഞ്ഞ് ആയിര കണക്കിനു വിവരാവകാശ അപേക്ഷകളാണ് മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കുന്നത്. ഇതിനെതിരെ ശക്തമായ പരാതി ഉയര്‍ന്നിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വ്യക്തമായ കാരണമില്ലാതെ ഇത്തരത്തില്‍ അപേക്ഷകളിന്മേല്‍ മറുപടി നല്‍കാതിരിക്കുവാന്‍ ആകില്ല.
വിവാദ വിഷയങ്ങള്‍ സംബന്ധിച്ചോ തങ്ങളുടെ വീഴ്ചകള്‍ പുറാത്ത് വരുന്നതുമായതോ ആയ അപേക്ഷകളിന്മേലാണ് മിക്കവാറും ഉദ്യോഗസ്ഥര്‍ ഫയല്‍ കാണാനില്ല എന്ന് മറുപടി നല്‍കി മടക്കാറുള്ളത്. ഇത് വിവവാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം