സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയിലെ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന 60 ലക്ഷത്തില്‍ പരം രൂപയുടെ കളക്ഷന്‍ തട്ടിപ്പില്‍ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സീനിയര്‍ ക്ലാര്‍ക്ക് ഷാജഹാന്‍ അറസ്റ്റില്‍. അറസ്റ്റിലായ ഷാജഹാനെ കോടതി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വീട്ടു. ഷാജഹാനെ കൂടാതെ 9 കണ്ടക്ടര്‍മാരും സംഘത്തില്‍ ഉള്ളതായി കണ്ടെത്തി.ഷാജഹാനെ കൂടാതെ എം.ടി.ഷാനവാസ്, സി.ഏക്. ആലി, മുഹമ്മദ് അബ്ദുള്‍ റഹിമാന്‍, പി.കെ.ഷൈജുമോന്‍, എം.പാനല്‍ ജീവനക്കാരായിരുന്ന എ.സ് സുലൈമാന്‍, അഭിലാഷ് തോമസ്, ജിജി തോമസ്, കെ.ജെ.സുനില്‍ തുടങ്ങിയവരും സംഘത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഷാജഹാനും സംഘവും ചേര്‍ന്ന് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഷാജഹാനെ മീനങ്ങാടിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 22നു സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ദീര്‍ഘദൂര ബസ്സുകളിലെ കളക്ഷനില്‍ തിരിമറിനടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. കെ.എസ്.ആര്‍.ടി.സി വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ 42 ലക്ഷത്തിന്റെ വെട്ടിപ്പാണ് ആദ്യം കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് 60 ലക്ഷത്തിന്റെ വെട്ടിപ്പാണെന്ന് മനസ്സിലായത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്