കൊച്ചി : വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന് സമന്‍സ് അയക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വകുപ്പുകളാണ് സെന്‍ കുമാറിനെതിരെ പോലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വ്യാജരേഖ സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍ കുമാറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്‍ ബെഹ്റ കേസന്വേഷണം തുടങ്ങുകയും പിന്നീട് സെന്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, പോലീസ്