കൊച്ചി : ബാർ കോഴക്കേസിൽ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. എം മാണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.
ബാർ കോഴക്കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ച ശേഷമാണ് 45 ദിവസം കൂടി അന്വേഷണ കാലാവധി നീട്ടി നൽകാൻ കോടതി തീരുമാനിച്ചത്. ഈ അന്വേഷണത്തിൽ തന്നെ കെ.എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി