പത്തനംതിട്ട : പി. സി. ജോർജ്ജി ന്റെ കേരള ജന പക്ഷം സെക്യുലര്‍ പാർട്ടി, ബി. ജെ. പി. യുടെ നേതൃത്വ ത്തിലുള്ള എൻ. ഡി. എ. യിൽ ചേർന്നു.
പി. സി. ജോർജ്ജ്, ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി വൈ. സത്യ കുമാര്‍ എന്നി വര്‍ ചേര്‍ന്നു പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് ഇക്കാര്യം അറി യിച്ചത്.
കാര്‍ഷിക മേഖലക്കു വേണ്ടി പ്രധാന മന്ത്രി നരേന്ദ്ര മോഡി ചെയ്ത സഹായ ങ്ങളും പദ്ധതി കളും പരി ഗണിച്ചു കൊണ്ടാണ് എൻ. ഡി.എ യിൽ ചേരു വാന്‍ തീരുമാനിച്ചത് എന്ന് പി. സി. ജോര്‍ജ്ജ് പറഞ്ഞു.
തിരുവനന്തപുരം, കോട്ടയം, പത്തനം തിട്ട, തൃശൂര്‍ മണ്ഡല ങ്ങളില്‍ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കള്‍ വന്‍ ഭൂരിപക്ഷം നേടി ലോക്‌സഭ യില്‍ എത്തുന്നത് തന്റെ പാര്‍ട്ടി യുടെ വോട്ട് കൊണ്ടു കൂടി യാവും എന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു.
പത്തനംതിട്ട മണ്ഡലത്തിലെ എന്‍. ഡി. എ. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് നേരത്തേ പിന്തുണ പ്രഖ്യാപിച്ച പൂഞ്ഞാർ എം. എൽ. എ. കൂടി യായ ജോര്‍ജ്ജ്, ബി. ജെ. പി. യിലേക്ക് പോകുന്നു എന്ന തര ത്തില്‍ വാര്‍ത്ത കള്‍ പ്രചരി ച്ചിരുന്നു.
- തെരഞ്ഞെടുപ്പിൽ പറയുന്നത് ആരെങ്കിലും കാര്യമാക്കുമോ
- കെ. പി. ദണ്ഡപാണിയെ ചവിട്ടിപ്പുറത്താക്കണം : പി. സി. ജോര്‍ജ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം