കൊച്ചി : കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാത്ത ഡ്രൈവിംഗ് ലൈസന്‍സു കള്‍ പിഴ കൂടാതെ പുതുക്കി നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ത്തിലെ ഭേദ ഗതി യിൽ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കു വാനായി 1000 രൂപ പിഴ ഈടാക്കി യിരുന്നത് ഒഴി വാക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വ ത്തില്‍ നടന്ന യോഗത്തിൽ തീരുമാനിച്ച പിഴയിളവ് ഉടനെ പ്രാബല്യത്തിൽ വരും.
മുന്‍പ്, പിഴ കൂടാതെ പുതുക്കുവാൻ 30 ദിവസം സമയ പരിധി ഉണ്ടായിരുന്നു. നിയമം പരിഷ്കരി ച്ചതോടെ പിഴ ത്തുക വർദ്ധിപ്പിക്കുക യായിരുന്നു.
കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുവാൻ സാധാരണ ഈടാക്കുന്ന ഫീസു മാത്രം വാങ്ങി പുതുക്കി നല്‍കണം എന്നാണ് പുതിയ നിദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
ഓട്ടോറിക്ഷാ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ പരിഷ്കരിച്ച നിയമം അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കു ന്നതും അപ്രായോഗികം എന്നും യോഗം വില യിരുത്തി. പിഴ 3000 രൂപ യായി കുറക്കുവാനും യോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.
- ഗതാഗത നിയമ ലംഘന പിഴ സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം
- കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം : മന്ത്രി എ. കെ. ശശീന്ദ്രന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ഗതാഗതം, നിയമം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാമൂഹികം