തിരുവനന്തപുരം : മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം.
ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടി മിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാലും അവ അപകടകാരികള്‍ ആയതിനാലും ജീവനും വൈദ്യുതി യുമായി ബന്ധിപ്പിച്ച വീട്ട് ഉപകരണ ങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാര്‍ കണ്ടു തുടങ്ങിയാലേ മുൻ കരുതലുകള്‍ എടുക്കണം. വീടിനു പുറത്തുള്ളവര്‍ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. അഥവാ ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ആണെങ്കിൽ ഇടി മിന്നലില്‍ നിന്നും രക്ഷ നേടാന്‍ പാദങ്ങൾ ചേർത്തു വച്ച് കാൽ മുട്ടുകൾക്ക് ഇടയിൽ തല ഒതുക്കി ഉരുണ്ട് ഇരിക്കുക.
ഇടി മിന്നല്‍ കാണുന്നില്ല എന്നു കരുതി ടെറസ്സിലോ മൈതാനങ്ങളിലോ പോകരുത്. ഗൃഹോ പകരണ ങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കു വാന്‍ ശ്രമിക്കുക. ഫോൺ ഉപയോഗിക്കരുത്. ഈ സമയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. ജനലു കളും വാതിലു കളും അടച്ചിടണം.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മായി മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കാലാവസ്ഥ, ദുരന്തം, പരിസ്ഥിതി, പ്രതിരോധം, മഴ, മൺസൂൺ മഴ, സാമൂഹികം, സാമൂഹ്യക്ഷേമം