കോട്ടയം : കെവിന്‍ വധക്കേസില്‍ പത്തു പ്രതി കള്‍ക്കും ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചു. കേരള ത്തിലെ ആദ്യ ദുരഭിമാന ക്കൊലയായി പരി ഗണിച്ചു കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചത്.
കേസ് അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വം എന്ന് ചൂണ്ടി ക്കാട്ടിയ കോടതി, പ്രതി കള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു. പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ, മുഖ്യ സാക്ഷി അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ പിതാവ് ജോസഫി നുംഭാര്യ നീനു വിനും നല്‍കണം.
നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷിനോ ചാക്കോ ഉള്‍പ്പടെ 14 പേരാണ് കെവിന്‍ വധ ക്കേസിലെ പ്രതികള്‍. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാ ക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവ രാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലും അഞ്ചു പേര്‍ ജാമ്യ ത്തിലു മാണ്.
സവര്‍ണ്ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനു വിനെ ദളിത് ക്രൈസ്തവ വിഭാഗ ത്തില്‍ പ്പെട്ട കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിൽ ഉള്ള ദുരഭി മാനം കാരണമായിരുന്നു കൊല പാതകം.