ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്

September 25th, 2023

kerala-wins-arogya-manthan-award-2023-ePathram
തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം എന്നുള്ള കേന്ദ്ര സർക്കാരിന്‍റെ ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരം കേരളത്തിന്.

എ. ബി. പി. എം. ജെ. എ. വൈ. (Ayushman Bharat Pradhan Mantri Jan Arogya Yojana) യുടെ വാർഷിക ആഘോഷ ങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്‍റെ നാഷണൽ ഹെൽത്ത് അഥോറിറ്റി ‘ആരോഗ്യ മന്ഥൻ 2023’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്ത് ‘ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം’, പദ്ധതി ഗുണ ഭോക്താക്കളായുള്ള കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ പ്രവർത്തനങ്ങൾ’ എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.

number-one-kerala-ePathram

ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനം എന്ന അവാർഡ് കേരള ത്തിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) കരസ്ഥമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സംസ്ഥാനം എന്ന വിഭാഗത്തിൽ ഈ സർക്കാരിന്‍റെ കാലത്ത് തുടർച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സർക്കാർ നയം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. രോഗത്തിനു മുമ്പിൽ ആരും നിസ്സഹായരായി പോകാൻ പാടില്ല. പരമാവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികൾക്ക് ഇടയിലും പാവപ്പെട്ട രോഗി കളുടെ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം എന്നും മന്ത്രി പറഞ്ഞു. P R D 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം പോർട്ടിന്‍റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു

September 21st, 2023

logo-vizhinjam-international-seaport-ePathram
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ത്തിന്‍റെ ഔദ്യോഗിക നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ‘വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട് തിരുവനന്തപുരം’ എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്‍റെ ലോഗോയും ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർ കോവില്‍ എന്നിവര്‍ സംബന്ധിച്ചു.

അടുത്ത മാസം 4 ന് ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരം ഇടും. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനു കളും മറ്റു നിര്‍മ്മാണ സാമഗ്രികളും ആയി ചൈന യിലെ ഷാങ്ഹായി തുറമുഖത്തും നിന്ന് വരുന്ന കപ്പല്‍ ഒക്ടോബർ നാലിന് എത്തുമ്പോള്‍ കേന്ദ്ര തുറ മുഖ വകുപ്പു മന്ത്രിയുടെയും മുഖ്യ മന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണം നല്‍കും.

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം ഇന്‍റർ നാഷണൽ സീ പോർട്ട്. ഇത് യാഥാർത്ഥ്യം ആവുന്ന തോടെ രാജ്യത്തിന്‍റെ പുരോഗതിക്ക് അനന്ത സാദ്ധ്യതകൾ തുറക്കും  എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ടൂറിസം മേഖലക്ക് കുതിപ്പേകി ചാവക്കാട് ബീച്ച് : തൃശൂര്‍ ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങി

September 20th, 2023

chavakkad-beach-tourism-new-floating-bridge-ePathram

തൃശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് വിനോദ സഞ്ചാര മേഖലക്ക് കുതിപ്പേകുന്നു. രണ്ടു ഘട്ടങ്ങളിലായി നാല് കോടി യോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്. ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തം നല്‍കിക്കൊണ്ട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജും ഒരുങ്ങി. ഇനി വിനോദ സഞ്ചാരികൾക്ക് നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്‍റെ മനോഹാരിത ആസ്വദിക്കാം. തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്.

ജില്ലയിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. വിശ്വ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതിനാൽ തീർത്ഥാടകർക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്.

എം. എൽ. എ. ഫണ്ട് വിനിയോഗിച്ച് ബീച്ചിൽ സൗകര്യ വത്കരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബീച്ചില്‍ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി സെൽഫി പോയിന്‍റും എം. എൽ. എ. ഫണ്ട് വിനിയോ ഗിച്ച് സ്ഥാപിക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ്, ഓപ്പണ്‍ ജിം, പ്രവേശന കവാടം എന്നിവ തയ്യാറാക്കി വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ്വ് നല്‍കാന്‍ ഒരുങ്ങുകയാണ് ചാവക്കാട് ബീച്ച്.

2016 ലാണ് ചാവക്കാട് ബീച്ചിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രവർത്തനത്തിലൂടെ ബീച്ചിന്‍റെ മുഖച്ഛായ തന്നെ മാറി. ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1. 46 കോടി രൂപയും മുൻ എം. എൽ. എ. കെ. വി. അബ്ദുൽ ഖാദറിന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികൾ നടപ്പാക്കിയത്.

കുട്ടികൾക്കു വേണ്ടിയുള്ള ചിൽഡ്രൻസ് പാർക്ക്, കുതിരി സവാരി, മഡ് റൈഡിംഗ്, സ്പീഡ് ബോട്ട് റൈഡിംഗ് തുടങ്ങിയവ ചാവക്കാട് ബീച്ചിലെ മുഖ്യ ആകര്‍ഷണങ്ങളാണ്. വിനോദത്തോടൊപ്പം നിരവധി പേർക്ക് തൊഴില്‍ അവസരം കൂടി സൃഷ്ടിക്കാൻ ഇതു മൂലം കഴിഞ്ഞു. P R D & F B Page

മത്തിക്കായൽ സംരക്ഷണം

ചാവക്കാട് ഹാർബർ വരുന്നു

കനോലി കനാലിലെ ചെളി നീക്കണം  

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും

September 20th, 2023

heavy-rain-effect-kerala-low-pressure-in-bay-of-bengal-ocean-ePathram
കൊച്ചി : അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കു സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം കൊണ്ടാണിത്.

കേരള, ലക്ഷ ദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചിലപ്പോള്‍ 65 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റു വീശാനും സാദ്ധ്യതയുണ്ട്. നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത് ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിന് സമീപമാണ്.

വരും ദിവസങ്ങളിൽ ഇത് വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ് തീരങ്ങളിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട് എന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്തും ലക്ഷ ദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ

September 19th, 2023

sslc-plus-two-students-ePathram

തിരുവനന്തപുരം : 2024 ലെ എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2024 ഫെബ്രുവരി 19 മുതൽ ഫെബ്രു വരി 23 വരെയും നടക്കും. എസ്. എസ്. എൽ. സി. ഐ. റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ. റ്റി. പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയും നടക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കും.

എസ്. എസ്. എൽ. സി. പരീക്ഷയുടെ ടൈംടേബിൾ 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കില്ല : ഹൈക്കോടതി
Next »Next Page » ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും »



  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine