മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

March 10th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ ആൾക്കൂട്ട ത്തിന്റെ മദ്ദന ത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു വിനെ മരണവു മായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. മധുവിന്റെ അമ്മ, സഹോ ദരി മാർ എന്നിവ രിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

മധു വിനെ പിടി കൂടിയ മുക്കാലി വന മേഖല യിലും മറ്റു സ്ഥല ങ്ങ ളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർ ശിച്ച് തെളി വെടുപ്പ് നടത്തും. മധു വിനെ നാട്ടുകാർ പിടി കൂടി മർദ്ദിച്ച് പൊലീസിന് കൈമാറുക യായിരുന്നു. എന്നാൽ സ്റ്റേഷനി ലേക്ക് പോവുന്ന വഴി യിൽ മധു മരിച്ചു.

ഇക്കാര്യത്തിലെ ദുരൂഹത യെ ക്കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യം ഉയർ ന്നിരുന്നു. ഇതേ ക്കുറി ച്ചും അന്വേഷണം നടക്കും.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

March 8th, 2018

state award_epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഒരു ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തെരെഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറഞ്ഞ ഒറ്റ മുറി വെളിച്ചം മികച്ച സിനിമയായി. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്തത്. നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

March 4th, 2018

kanam rajendran_epathram

മലപ്പുറം : സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രനെ തെരെഞ്ഞെടുത്തു. പുതിയ സംസ്ഥാന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് കാനത്തെ തെരെഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയാണ് കാനത്തിന്റെ പേരു നിർദ്ദേശിച്ചത്.

ഇത് രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറി പദവിയിലെത്തുന്നത്. നേരത്തെ സി ദിവാകരനോട് സെക്രട്ടറി പദവിയിലേക്ക് മൽസരിക്കാൻ ഇസ്മായിൽ പക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഐക്യത്തിനാണ് പ്രാധാന്യം എന്ന കാര്യം ചൂണ്ടിക്കാണിച്ച് ദിവാകരൻ പിന്മാറുകയായിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

February 24th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ മർദനമേറ്റു മരിച്ച ആദി വാസി യുവാവ് മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ ധന സഹായം നൽ കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറി യോട് നിര്‍ദേശിച്ചു എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍.

മര്‍ദ്ദനം മൂല മാണ് മരണം സംഭവിച്ചത് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ആന്തരിക രക്ത സ്രാവ മാണ് മരണ കാരണം. തലക്ക് ശക്ത മായ അടിയേറ്റിട്ടുണ്ട് ഇത് ഗുരുതര പരി ക്കേല്‍ ക്കാന്‍ കാരണ മായി. മധു വി ന്റെ വാരിയെല്ലും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല നെഞ്ചി ലും മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്ത മാക്കുന്നു.

സംഭവം കൊല ക്കുറ്റമാണ് എന്ന്‌ തെളിഞ്ഞ തോടെ പ്രതി കള്‍ക്ക് എതിരെ ഐ. പി. സി. 307, 302, 324 വകുപ്പു കളും എസ്. സി.എസ്.ടി. ആക്ടും ചേര്‍ത്ത് കേസ് അന്വേ ഷിക്കും എന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ. ജി. എം. ആര്‍. ആജിത്കുമാര്‍ അറിയിച്ചി രുന്നു. മോഷണ ക്കുറ്റം ആരോപിച്ച് വ്യാഴാഴ്ച യാണ് ആദി വാസി യുവാവ് മധു വിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുടുംബശ്രീ ഉൽപന്ന ങ്ങൾ ഇനി ഓണ്‍ ലൈനി ലൂടെയും

February 22nd, 2018

logo-kudumba-shree-ePathram
തിരുവനന്തപുരം :  ഉൽപന്ന ങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യ ത്തോടെ കുടുംബശ്രീ  തുടക്കം കുറിച്ച  ഇ- കോമേഴ്‌ പോര്‍ട്ടല്‍ ‘കുടുംബ ശ്രീ ബസാര്‍ ഡോട്ട് കോം’  തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉല്‍ഘാടനം ചെയ്തു. കെ. മുരളീധരന്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

ഉൽപന്നങ്ങള്‍ ഓണ്‍ ലൈനിലൂടെ വില്‍പ്പന നടത്തു മ്പോള്‍ കുടുംബശ്രീ ഗുണ മേന്മ യില്‍ വിട്ടു വീഴ്ച വരുത്ത രുത് എന്നും വിശ്വാസ്യത കാത്തു സൂക്ഷിക്കണം എന്നും ഇ- കോമേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

logo- kudumbashree-bazaar-ePathram

ആദ്യഘട്ട ത്തില്‍ 250 സംരംഭ കരെ യാണ് ഉള്‍ പ്പെടുത്തി യിരി ക്കുന്നത്. അടുത്ത ഘട്ട ത്തില്‍ കൂടുതല്‍ സംരംഭ കരെ ഇതിലേക്ക് കൊണ്ടു വരണം.

മികച്ച ഉൽപന്ന ങ്ങള്‍ മിത മായ നിരക്കില്‍ ഉത്തര വാദി ത്വത്തോടെ എത്തിച്ചാല്‍ ഓണ്‍ ലൈന്‍ വിപണി വിജയം കൈവരി ക്കുവാ നാകും. സൂപ്പര്‍ മാര്‍ക്കറ്റു കള്‍ കൂടി യാഥാർത്ഥ്യം ആകുന്നതോടെ കുടുംബശ്രീ വലിയ നെറ്റ്‌ വര്‍ക്കായി മാറും.

ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ വലിയ സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ ചെറു കിട സംരംഭകരെ വിഴുങ്ങുന്ന കാഴ്ച യാണ്. എന്നാല്‍, ഇവര്‍ക്കു മുന്നില്‍ പ്രതി രോധ ത്തി ന്റെ മതില്‍ തീര്‍ത്ത് കുടുംബശ്രീ മുന്നോട്ടു കുതിക്കുക യാണ് എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം
Next »Next Page » മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine