കണ്ണൂരില്‍ ബി. ജെ. പി. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു : ഇന്ന് ഹര്‍ത്താല്‍

January 19th, 2017

hartal-idukki-epathram
കണ്ണൂര്‍ : തലശ്ശേരി ധര്‍മ്മടം അണ്ടല്ലൂരില്‍ ബി. ജെ. പി. പ്രവര്‍ ത്തകനായ മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) വെട്ടേറ്റു മരിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമി ക്കുക യായി രുന്നു. സന്തോഷിന് വെട്ടേറ്റ വിവരം അറിഞ്ഞ് എത്തിയ പോലീസും നാട്ടു കാരും ചേര്‍ന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹ കരണ ആശുപത്രി യില്‍ എത്തിച്ചു.

ആര്‍. എസ്. എസ്. അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യ ശിക്ഷക് ആയി രുന്ന സന്തോഷ് ഇപ്പോള്‍ ബി. ജെ. പി. യുടെ ബൂത്ത് പ്രസിഡണ്ട് ആണ്‍. ഇക്കഴിഞ്ഞ ഗ്രാമ പഞ്ചാ യത്ത് തെരഞ്ഞെ ടുപ്പില്‍ ധര്‍മ്മടം ആറാം വാര്‍ഡിലെ ബി. ജെ. പി. സ്ഥാനാര്‍ത്ഥി ആയിരുന്നു.

കൊല പാതക ത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആയിരിക്കും എന്ന് ബി. ജെ. പി. ജില്ലാ പ്രസിഡന്റ് പി. സത്യ പ്രകാശ് അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോട്ടയം ഹര്‍ത്താലില്‍ പരക്കെ അക്രമം : ബസ്സുകള്‍ക്ക് നേരെ കല്ലേറ്

January 17th, 2017

harthal_epathram

കോട്ടയം: കോട്ടയം ജില്ലയില്‍ സി എസ് ഡി എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. ദളിതര്‍ക്കെതിരായ സി പി എമ്മിന്റെയും മറ്റു സംഘടനകളുടെയും നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച് ദളിതരുടെ സംഘടനയായ സി എസ് ഡി എസ്സാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബസ്സുകള്‍ക്ക് നേരെ കല്ലേറും ഉണ്ടായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുഭാവികള്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ 6 നു തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് 6 വരെ നീളും. വൈകിട്ടോടെ ജില്ലയുടെ പ്രധാന ഭാഗങ്ങളില്‍ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോംസ് എന്‍ജിനീയറിങ്ങ് കോളേജിനെതിരെ നടപടിക്ക് സാധ്യത

January 14th, 2017

toms

കോട്ടയം: ടോംസ് എന്‍ജിനീയറിങ്ങ് കോളേജിനെതിരെ തെളിവെടുപ്പു നടത്തിയ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതു പ്രകാരം കോളേജിനെതിരെ നടപടി എടുക്കും. കോളേജ് ചെയര്‍മാന്‍ തന്റെ ഭാഗത്തുനിന്നും തെറ്റുപറ്റിയതായി സമ്മതിച്ചു.

ലേഡീസ് ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തുകയും വിദ്യാര്‍ഥിനികളെക്കൊണ്ട് ഭക്ഷണം വിളമ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരാതി കൊടുക്കുകയും സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയുടെ ശകാരം : ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി

January 10th, 2017

vijayanand

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് മുഖ്യമന്ത്രിയുടെ ശകാരം കേട്ടതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് രാജിക്കൊരുങ്ങി. ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ പിന്തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെതിരെ നിരവധി തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കൂട്ട അവധിക്ക് തങ്ങള്‍ തയ്യാറായതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹത്തോടനുബന്ധിച്ച വൃത്തങ്ങള്‍ പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയില്‍ പരിഷ്കാരങ്ങള്‍ : അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മീഷന്‍

January 4th, 2017

cabinet

തിരുവനന്തപുരം : ജയില്‍ പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മന്ത്രിസഭായോഗം മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനെ ഏല്‍പ്പിച്ചു. കേരളത്തിലെ 3 ഐ.ടി പാര്‍ക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസ്സറായി ഋഷികേശ്. എസ്. നായരെ നിയമിക്കാനായി ഇന്നു നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറാണ് ഡോ. അലക്സാണ്ടര്‍ ജേക്കബ്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍ എന്നിവരുടെ പുതിയ തസ്തികകള്‍ ഉണ്ടാക്കിയതും മന്ത്രിസഭായോഗത്തിലെ മറ്റൊരു പ്രധാനപ്പെട്ട തീരുമാനമാണ്

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശബരി മല യിൽ തിക്കും തിരക്കും : നിരവധി പേര്‍ക്ക് പരിക്ക്
Next »Next Page » മുഖ്യമന്ത്രിയുടെ ശകാരം : ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine