നെടുമ്പാശ്ശേരിയില്‍ 2 കിലോ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അബ്ദുള്‍ സമദ് പിടിയില്‍

June 13th, 2013

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 2 കിലോ സ്വര്‍ണ്ണവുമായി എത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ സമദിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.52 ലക്ഷം വിലവരുന്ന സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചാണ് പ്രതി കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നും എമിറേറ്റ്സിന്റെ വിമാനത്തിലാണ് അബ്ദുള്‍ സമദ് എത്തിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം

June 12th, 2013

തിരുവനന്തപുരം:സോളാര്‍ പവര്‍ പ്ലാന്റുകളും വിന്റ് മില്‍ പ്ലാന്റുകളും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സരിത എസ്.നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ആരോപണം. സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ എം.എല്‍.എ ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണിലും ക്ലിഫ് ഹൌസിലെ ഫോണിലും സരിത വിളിക്കാറുണ്ടെന്നും അറസ്റ്റിലാകുന്നതിന്റെ തൊട്ട് മുമ്പും വിളിച്ചതായും ജയരാജന്‍ പറഞ്ഞു. ഏതു തട്ടിപ്പുകാരും സ്ഥിരം വിളിക്കുന്ന അവസ്ഥയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെന്നും ഇത്തരം ആരോപണങ്ങള്‍ ഉള്ളവരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

വ്യക്തികളേയും സ്ഥാപനങ്ങളേയും കബളിപ്പിച്ച് കോടികള്‍ തെട്ടിയെടുത്തതിന്റെ പേരിലാണ് കഴിഞ്ഞ ആഴ്ച സരിത പോലീസ് പിടിയിലായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈ.ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി വരുന്ന ഇവര്‍ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന്റെ പക്കല്‍ നിന്നും തമിഴ്നാട്ടില്‍ വിന്റ് ഫാമും സോളാര്‍ പ്ലാന്റും നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 40,50,000 രൂപ തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് സരിതയെ പോലീസ് അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി.ശശിയ്ക്കെതിരായ ലൈംഗിക ആരോപണക്കേസ്: പ്രകാശ് കാരാട്ടിനും വി.എസിനും കോടതി നോട്ടീസ്

June 11th, 2013

കണ്ണൂര്‍:സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ ഉയര്‍ന്ന് ലൈംഗിക ആരോപണക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളോട് കോടതിയില്‍ ഹാജരാകുവാന്‍ നോട്ടീസ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ വി.എസ്. അച്ച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍‌വീനര്‍ വൈക്കം വിശ്വന്‍ എന്നിവരോടാണ് സെപ്റ്റംബര്‍ 13 നു ഹാജരാകുവാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ക്രൈം പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നടപടി.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ശശിക്കെതിരെ ഉള്ള ലൈംഗിക ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കളും, പോലീസും ചേര്‍ന്ന് ഒതുക്കുകയായിരുന്നെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭാര്യ നല്‍കിയ പരാതിയും തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനു മുമ്പാകെ നല്‍കിയ മൊഴിയും അടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്കവിലോപം കാട്ടിയതിന്റെ പേരില്‍ പി.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പ്രകാശ് കാരാട്ട്, വി.എസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തുവെന്നും ഇത്രയും ഗുരുതരമായ ഒരു സംഗതി നടന്നിട്ടും പോലീസ് പ്രാഥമികമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപിച്ചാണ് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മന്ത്രിക്കാര്യത്തില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നു: ചെന്നിത്തല

June 10th, 2013

തിരുവനന്തപുരം: തന്റെ മന്ത്രിക്കാര്യത്തില്‍ ചില ചര്‍ച്ചകള്‍ അനൌദ്യോഗികമായി നടന്നു എന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. വിഷയം ഹൈക്കമാന്റിന്റെ പരിഗണനയിലായതിനാല്‍ പരസ്യമായി എന്തെങ്കിലും പറയുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് പ്രസ്‌ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ ആയിരുന്നു ദിവസങ്ങളായി തുടരുന്ന ഉപമുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള വിവാദങ്ങളില്‍ മൌനം വെടിഞ്ഞ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്ഥാനമാനങ്ങള്‍ക്ക് പുറകെ പോകുന്നവനല്ല താന്‍, ജനമനസ്സുകളില്‍ തനിക്കുള്ള സ്ഥാനം ആരും വിചാരിച്ചാലും തകരില്ല. എല്ലാ മന്ത്രിപദവികള്‍ക്കും മുകളിലാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം എന്ന് പറഞ്ഞ ചെന്നിത്തല പക്ഷെ താന്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് തീര്‍ത്തു പറയുവാന്‍ തയ്യാരായുമില്ല.

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വിവാദമാകുകയും അതില്‍കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ വിഷമുണ്ടാകുകയും ചെയ്തെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മാധ്യമങ്ങളിളെ പഴിക്കുന്നില്ല. സമുദായ സംഘടനകളോട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ്സിന്റെ സമീപനമല്ലെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയെന്ന സുകുമാരന്‍ നായരുടെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

ഒരുമാസത്തിലേറെയായി ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് കേരളത്തിലും ദില്ലിയിലും ചര്‍ച്ച നടന്നുവരികയാണെങ്കിലും ഇനിയും ഒരു തീരുമാനം കൈകൊള്ളുവാന്‍ ആയിട്ടില്ല. വിശാല ഐ ഗ്രൂപ്പ് ആഭ്യന്തര മന്ത്രി പദത്തോട് കൂടി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു എന്നാല്‍ അത് വിട്ടു നല്‍കുവാന്‍ എ ഗ്രൂപ്പ് തയ്യാറല്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനം ആയില്ല. ഇതിനിടയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തുവാന്‍ തയ്യാറല്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ ഉള്ള ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിനു അതും തടസ്സമായി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രെയിനില്‍ പീഡന ശ്രമം ജംബുലി ബിജുഅറസ്റ്റില്‍

June 9th, 2013

കോഴിക്കോട്: ട്രെയിന്‍ യാത്രികയായ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച ജംബുലി ബിജുവെന്ന കുപ്രസിദ്ധ ക്രിമിനലിനെ സഹയാത്രികര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പരശുറാം എക്സ്പ്രസ്സില്‍ വച്ച് വടകര കഴിഞ്ഞ ഉടനെ ആയിരുന്നു സംഭവം. കുടുമ്പത്തോടൊപ്പം യാത്ര ചെയ്തിരുന്ന യുവതിയെ ബിജു കയറിപ്പിടിച്ചത്. തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ട് യുവതിയെ ബിജുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി. അതോടെ കുപിതനായ ബിജു യാത്രക്കാരെ ആക്രമിക്കുവാന്‍ തുനിച്ചു. തുടര്‍ന്ന് സഹയാത്രികര്‍ ബിജുവിനെ ശരിക്കും കൈകര്യം ചെയ്തു കോഴിക്കോട് റെയില്‍‌വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസിനു കൈമാറി. സഹയാത്രികരില്‍ നിന്നും മര്‍ദ്ദനമേറ്റ യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി മോഷണക്കേസുകളിലും സ്ത്രീപീഡനക്കേസുകളിലും പ്രതിയായ ബിജു സംവിധായകന്‍ അന്‍‌വര്‍ റഷീദിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്ത് വച്ച് കഴിഞ്ഞ മാസം ഒരു യുവതിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ബിജുവിന്റെ ചുണ്ട് കടിച്ച് മുറിച്ചിരുന്നു. ആറു സ്റ്റിച്ചുകളുമായി അന്ന് അവിടെ നിന്നും മുങ്ങിയ ബിജു ഇപ്പോള്‍ ട്രെയിനില്‍ പീഡന ശ്രമത്തിനു പിടിയിലാകുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പറവൂര്‍ പീഡനക്കേസിലെ പ്രതി ആത്മഹത്യ ചെയ്തു
Next »Next Page » മന്ത്രിക്കാര്യത്തില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നു: ചെന്നിത്തല »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine