വഴിയോര പൊതുയോഗം : നിരോധനം സുപ്രീം കോടതി ശരി വെച്ചു

January 7th, 2011

roadside-meetings-banned-epathram

തിരുവനന്തപുരം : പാതയോരങ്ങളില്‍ പൊതു യോഗം നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വെച്ചു. ആലുവയിലെ ബസ്‌ സ്റ്റാന്‍ഡ് പരിസരത്ത് പൊതു യോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഒരു സ്വകാര്യ ഹര്‍ജിയെ തുടര്‍ന്ന് 2010 ജൂണിലാണ് ഹൈക്കോടതി വിധിയുണ്ടായത്. വിധിയില്‍ സംസ്ഥാനത്ത് ഒട്ടാകെ പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കണമെന്ന് ഉണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതില്‍ ജസ്റ്റിസ് എച്ച്. എല്‍. ദത്ത്, ഡി. കെ. ജയിന്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാതയോരങ്ങളില്‍ യോഗങ്ങള്‍ നടത്തുന്നതു മൂലം പൊതു ജനങ്ങള്‍ വല്ലാതെ ബുദ്ധിമുട്ട അനുഭവിക്കുന്നുണ്ടെന്നും, വിശാലമായ പൊതു താല്പര്യം കണക്കിലെടുത്താണ് ഹൈക്കോടതി വിധി ശരി വെയ്ക്കുന്നത് എന്നും ഹര്‍ജി പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. പൊതു യോഗം നിരോധിക്കുന്നത് ജനാധിപത്യ രാജ്യത്ത് പൌരന്റെ സ്വതന്ത്രമായ ആശയ വിനിമയത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് ഒരു വിഭഗം പറയുമ്പോള്‍ പല പൊതു യോഗങ്ങളും തങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കു ന്നതായിട്ടാണ് കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ പൊതു താല്‍പര്യ ഹര്‍ജി

January 5th, 2011

justice-kg-balakrishnan-epathram

തിരുവനന്തപുരം : മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ഉള്ള അഴിമതി ആരോപണത്തിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യണം എന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്‌.

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മൂത്ത മകളുടെ ഭര്‍ത്താവായ പി. വി. ശ്രീനിജന്‍ തന്റെ വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ വാരിക്കൂട്ടിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യരുടെ പ്രസ്താവനയും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവായ എന്‍. ജെ. ബെന്നിയും, സഹോദരനും കേരള ഹൈക്കോടതിയില്‍ പ്രത്യേക സര്‍ക്കാര്‍ പ്ലീഡറുമായ കെ. ജി. ഭാസ്ക്കരനും ചേര്‍ന്ന് നടത്തിയ സംശയാസ്പദമായ ചില ഭൂമി ഇടപാടുകളുടെ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.

കെ. ജി. ഭാസ്ക്കരനോട് രാജി വെക്കാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുകയാണ് ഉണ്ടായത്‌.

തനിക്ക്‌ ഭാസ്കരനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും, പരാതി ലഭിക്കുന്ന പക്ഷം ഉടനടി ഭാസ്കരനെതിരെ നടപടി സ്വീകരിക്കും എന്ന് മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ്‌ ബാലകൃഷ്ണന്റെ മരുമകന് എതിരെ വിജിലന്‍സ്‌ അന്വേഷണം

January 4th, 2011

justice-kg-balakrishnan-epathram

തിരുവനന്തപുരം : ഇന്ത്യയുടെ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി. വി. ശ്രീനിജന് എതിരെ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ കേരള മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതാണ് വിജിലന്‍സ്‌ അന്വേഷിക്കുക. ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളില്‍ പലരും വന്‍ തോതില്‍ സ്വത്തും പണവും സമ്പാദിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു.

2006ല്‍ ഞാറയ്ക്കലില്‍ നിന്നും കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയായി അസംബ്ലി യിലേക്ക്‌ മത്സരിച്ച പി. വി ശ്രീനിജന്‍ അന്ന് കേവലം 25,000 രൂപയാണ് തന്റെ സ്വത്തായി പ്രഖാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് തൃശൂര്‍ അന്നമനടയില്‍ പുഴയോരത്തുള്ള രണ്ടര ഏക്കര്‍ ഭൂമി, നഗരത്തില്‍ ഒരു ഫ്ലാറ്റ്‌, ഹൈക്കോടതിയ്ക്ക് സമീപം ആഡംബര പൂര്‍ണ്ണമായ ഒരു ഓഫീസ്‌ സൗകര്യം, എളമക്കരയില്‍ 25 സെന്റ്‌ സ്ഥലത്ത്‌ ഒരു വീടിന്റെ നിര്‍മ്മാണം എന്നിങ്ങനെ ഒട്ടേറെ സ്വത്തുക്കളുടെ ഉടമയാണ് അദ്ദേഹം എന്നാണ് ആരോപണം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെ നീക്കം ചെയ്യണം

January 4th, 2011

justice-vr--krishnaiyer-epathram

മുന്‍ ചീഫ്‌ ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളുടെ പേരില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കം ചെയ്യണം എന്നും ആരോപണങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം എന്നും മുന്‍ സുപ്രീം കോടതി ജഡ്ജി വി. ആര്‍. കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചതിനു ശേഷമേ ഈ കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂ എന്നാണ് നിയമ മന്ത്രി എം. വീരപ്പ മൊയ്‌ലി പ്രതികരിച്ചത്‌.

ജസ്റ്റിസ്‌ ബാലകൃഷ്ണന് എതിരായ ആരോപണങ്ങളെ കുറിച്ച് പ്രധാന മന്ത്രിക്ക് കത്തെഴുതരുത് എന്ന് തന്നോട് കേരള ഹൈക്കോടതി യിലെ ഒരു ജഡ്ജി അഭ്യര്‍ത്ഥിച്ചതായ്‌ ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. എന്നാല്‍ ഈ ജഡ്ജി ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ച് ജസ്റ്റിസ്‌ ബാലകൃഷ്ണന്‍ അന്വേഷണത്തെ നേരിടാന്‍ തയ്യാറാവണം എന്ന് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ജസ്റ്റിസ്‌ ബാലകൃഷ്ണന് എതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരന്‍, മകന്‍, പെണ്‍മക്കള്‍, മരുമക്കള്‍ എന്നിവര്‍ക്ക്‌ എതിരെയും അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഈ കാര്യത്തില്‍ ഒട്ടേറെ പേര്‍ തങ്ങളുടെ പിന്തുണ തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ട്.

ഇത് ദളിത്‌ – അയ്യര്‍ ജാതി പ്രശ്നമാണ് എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എം. കരുണാനിധി പറഞ്ഞു എന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭയ കേസ്‌ : ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആക്ഷന്‍ കൌണ്‍സില്‍

January 4th, 2011

sister-abhaya-epathram

അഭയ കേസിന്റെ നാര്‍കോ അനാലിസിസ്‌ പരിശോധന കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക്‌ വിലക്കിക്കൊണ്ട് വിധി പറഞ്ഞ മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ ബന്ധുക്കള്‍ക്ക്‌ എതിരെ ഉയര്‍ന്ന വന്‍ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഭയ കേസില്‍ പല ഘട്ടങ്ങളില്‍ വിധി പറഞ്ഞ ജഡ്ജിമാരുടെയും ബന്ധുക്കളുടെയും സ്വത്ത്‌ വിവരങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്ന് അഭയ കേസ്‌ പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. അഭയ കേസിന്റെ പ്രധാന ഘട്ടങ്ങളില്‍ ഒന്നും ശരിയായ നീതി ലഭിച്ചിട്ടില്ല എന്നും ജുഡീഷ്യറി രാഷ്ട്രീയ സാമുദായിക ലോബികളുടെ നിയന്ത്രണത്തില്‍ ആയതിന്റെ തെളിവാണ് ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നും അഭയ കേസ്‌ പ്രാദേശിക ആക്ഷന്‍ കൌണ്‍സില്‍ സെക്രട്ടറി എബ്രഹാം സിറിയക്‌ വെട്ടിമറ്റത്തില്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൌരാവകാശ വേദി പ്രതിഷേധിച്ചു
Next »Next Page » ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെ നീക്കം ചെയ്യണം »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine