തൃശ്ശൂരില്‍ രണ്ടിടത്ത് ആനയിടഞ്ഞു

July 17th, 2010

തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടത്തായി ഇന്ന് ആനയിടഞ്ഞോടി. രാവിലെ തൃശ്ശൂര്‍ നഗരത്തില്‍ പൂങ്കുന്നത്തിനു സമീപത്ത് വെച്ച് ഭരതന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് കഴിഞ്ഞു വരും വഴിക്ക് പാപ്പാന്മാരുമായി തെറ്റിയ കൊമ്പന്‍ റെയില്‍‌വേ സ്റ്റേഷനടുത്തേക്ക് ഓടി. കാറും ബൈക്കും തകര്‍ത്ത ആന അക്രമകാരിയായത് ആളുകളില്‍ പരിഭ്രാന്തി പരത്തി.  മയക്കു വെടി വെച്ചുവെങ്കിലും കൊമ്പന്‍ ശാന്തനായില്ല. പിന്നീട് വടം ഉപയോഗിച്ച് കുടുക്കിട്ട് തളക്കുകയായിരുന്നു.

ഗുരുവായൂര്‍ ആനക്കോട്ടയിലാണ് രണ്ടാമത്തെ സംഭവം. കൃഷ്ണ എന്ന് കൊമ്പനാണ് അവിടെ പ്രശ്നം ഉണ്ടാക്കിയത്. ഇടഞ്ഞ കൊമ്പനെ മയക്കുവെടി വച്ചു. തുടര്‍ന്ന് അവിടെ തന്നെ ഉള്ള മറ്റു പാപ്പാന്മാര്‍ ചെര്‍ന്ന് ആനയെ തളച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ പത്മനാഭന്‍ ക്ഷീണിതന്‍

July 16th, 2010

guruvayoor-padmanabhan-epathramഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ പിന്‍ കാലുകളില്‍ വാതത്തിന്റെ ലക്ഷണങ്ങളും   വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥതകളും കാരണം ഡോക്ടര്‍മാര്‍ പരിശോധന നടത്തി ചികിത്സ നല്‍കുന്നു. മദപ്പാടിനെ തുടര്‍ന്ന് കുറച്ചുനാളായി ആനക്കോട്ടയിലെ കെട്ടും തറിയില്‍ ബന്ധനസ്ഥനായ പത്മനാഭന്‍ ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാപ്പാന്മാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 65 വയസ്സിനടുത്ത് പ്രായം വരുന്ന പത്മനാഭനെ ഗുരുവായൂരപ്പന്റെ പ്രത്യക്ഷ സാന്നിധ്യമായാണ് ആരാധകര്‍ കാണുന്നത്. ദേവസ്വ അധികാരികള്‍ വളരെ ശ്രദ്ധാപൂര്‍വ്വമായ പരിചരണം ആണ് ഇവനു നല്‍കുന്നത്. പ്രായാധിക്യം കൊണ്ട് പല്ലുകള്‍ക്ക് തേയ്മാനം വന്നതിനാല്‍ പനമ്പട്ട തിന്നുവാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ചോറും മറ്റും ഉരുട്ടി വലിയ ഉരുളകളാക്കിയാണ് നല്‍കുന്നത്. ക്ഷീണം കുറയുവാനും മറ്റും ഉള്ള മരുന്നുകളും നല്‍കുന്നുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒറ്റപ്പാലത്തെ ഈ.പി ബ്രദേഴ്സ് ആണ് പത്മനാഭനെ ഗുരുവായൂരപ്പനു നടയിരുത്തിയത്. കേരളത്തിലെ ഉത്സവപ്പറമ്പുകളീല്‍ ഏറേ കീര്‍ത്തിയും ആരാധകരും ഉള്ള ഇവനെ പക്ഷെ അടുത്തകാലത്തായി മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് അയക്കാറില്ല.  ഗുരുവായൂരപ്പന്റെ തിടമ്പെറ്റുവാന്‍ മാത്രമാണ് ഇപ്പോള്‍ ഇവന്‍ പുറത്ത് പോകാറുള്ളത്.  ആനക്കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഏക്കം പോയ ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍.2004-ല്‍  നെന്മാറ വല്ലങ്ങി ഉത്സവത്തിനു റെക്കോര്‍ഡ് തുകയായ 2,22,222 രൂപയ്ക്ക് വല്ലങ്ങി ദേശക്കാര്‍ ഇവനെ ഏക്കം കൊണ്ടത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ടല്‍ പാര്‍ക്കിനെതിരെ കേന്ദ്ര സംഘം

July 15th, 2010

mangrove-forest-epathramവളപട്ടണം : തീരദേശ നിയമത്തിന്റെ (സി. ആര്‍. സെഡ്. 1) പരിധിയില്‍ വരുന്ന മേഖലയായ വളപട്ടണം പുഴയോരത്ത് നടന്നു വരുന്ന കണ്ടല്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് പദ്ധതി തുടങ്ങിയതെന്ന് ഇക്കോ ടൂറിസം സൊസൈറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വാദം അംഗീകരിക്കാന്‍ വനം പരിസ്ഥിതി വകുപ്പിന്റെ ബാംഗ്ലൂര്‍ റീജണല്‍ ഓഫീസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. എസ്. കെ. സുസര്‍ള തയ്യാറായില്ല. ഇവിടെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം കണ്ടല്‍ ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ള പരിസ്ഥിതി ആഘാതത്തെ കുറിച്ച് 15 ദിവസത്തിനകം സംസ്ഥാന തീര ദേശ പരിപാലന അതോറിറ്റി ചെയര്‍മാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

തീര ദേശ പരിപാലന നിയമവും, തീര ദേശ മാനേജ്മെന്റ് പ്ലാനും ലംഘിച്ചാണ് പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഡോ. എസ്. കെ. സുസര്‍ള യുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘം കണ്ടെത്തി. തീര ദേശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടില്ല എന്നാണു ചട്ടം. അതീവ പ്രാധാന്യമുള്ള എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കാനാവും. എന്നാല്‍ ഇത്തരം നടപടി ക്രമങ്ങളൊന്നും തീം പാര്‍ക്കിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല എന്ന് സംഘം കണ്ടെത്തി.

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയാണ് മാന്‍‌ഗ്രോവ്സ് തീം പാര്‍ക്ക് ആരംഭിച്ചത്. പുഴയോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രാരംഭ ഘട്ടം മുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണമാണ് ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യമെന്ന് സൊസൈറ്റി വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി വ്യാപകമായി കണ്ടല്‍ ചെടികള്‍ ഇവിടെ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു കണ്ടല്‍ സംരക്ഷണ പഠന കേന്ദ്രമാക്കി ഈ പാര്‍ക്കിനെ ഉയര്‍ത്തി കൊണ്ട് വരികയാണ് തങ്ങളുടെ ലക്‌ഷ്യം എന്നും സൊസൈറ്റി പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിണറ്റില്‍ വീണ കരടിയെ രക്ഷപ്പെടുത്തി

July 13th, 2010

bear-in-kerala-epathramപാലക്കാട്: നാട്ടില്‍ ഇറങ്ങി ആളുകളെ ആക്രമിക്കുവാന്‍ ശ്രമിക്കുന്ന തിനിടയില്‍ കിണറ്റില്‍ വീണ കരടിയെ മയക്കു വെടി വെച്ച് രക്ഷപ്പെടുത്തി. പാലക്കാട് കരിമ്പ പഞ്ചായത്തില്‍ തൈപ്ലാവില്‍ ജോസഫിന്റെ പുരയിടത്തിലെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെയാണ് 12 വയസ്സ് പ്രായമുള്ള ഒരു പെണ്‍ കരടി വീണത്.

തൊട്ടടുത്തുള്ള റമ്പര്‍ തോട്ടത്തില്‍ ടാപ്പിങ്ങ് നടത്തുകയായിരുന്ന തൊഴിലാളികള്‍ ആണ് ആദ്യം കരടിയെ കണ്ടത്. പരിഭ്രാന്തരായ അവര്‍ ബഹളം വച്ചു.  കരടിയെ കണ്ട് ഭയന്നോടിയ ഇവരെ പിന്തുടര്‍ന്നോടിയ കരടി അപ്രതീക്ഷിതമായി ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ അതിനെ രക്ഷിക്കുവാനായി വാഴപ്പിണ്ടിയും തടിക്കഷ്ണങ്ങളും ആളുകള്‍ ഇട്ടു കൊടുത്തു. കിണറ്റില്‍ കോണിയോ മറ്റൊ ഇറക്കി കരടിയെ രക്ഷപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തെ അപകട സാദ്ധ്യത മുന്‍ നിര്‍ത്തി നാട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഡോ. അരുണ്‍ സഖറിയ, ഡോ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ കരടിയെ മയക്കുവെടി വെച്ച് വലയും വടവും ഉപയോഗിച്ച് പുറത്തെത്തിച്ചു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കും. : രമ്യ ആന്റണി

July 13th, 2010

remya-antony-epathramതിരുവനന്തപുരം : രോഗം തളര്‍ത്താത്ത ഇഛാ ശക്തിയുടേയും, പ്രതികൂല സാഹചര്യങ്ങളിലെ അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തിന്റേയും നേര്‍രൂപമായ കവയത്രി രമ്യാ ആന്റണിക്ക്‌ ഓര്‍ക്കുട്ടിലെ സൗഹൃദ ക്കൂട്ടായ്മ “ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്ലോഗില്‍ പലപ്പോഴായി കുറിച്ച കവിത കളിലൂടെയാണ്‌ കൂട്ടുകാര്‍ രമ്യയിലേ ക്കെത്തിയത്‌ . ‘REMYAM – The festival of Togetherness Teamwork and Harmony’ – നിയമ പാര്‍ലമന്ററി കാര്യ വകുപ്പു മന്ത്രി എം. വിജയ കുമാര്‍ ഉദ്‌ഘാടനം ചെയ്തു.

“ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ” സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും സ്ക്കൂട്ടറും അദ്ദേഹം രമ്യക്കു സമ്മാനിച്ചു. പ്രൊഫസര്‍ ബി. ഹൃദയ കുമാരി ടീച്ചറും, ശില്‍പ്പി കാനായി കുഞ്ഞിരാമനും ചേര്‍ന്ന് ലാപ്പ്‌ ടോപ്പും, കവി പ്രൊഫസര്‍ ഡി. വിനയ ചന്ദ്രന്‍ പേനയും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍ വാഹന രേഖകളും, ഇ. എം. രാധ ഹെല്‍മറ്റും, രാധാ ലക്ഷ്മി പദ്‌മരാജന്‍ മഴക്കോട്ടും സമ്മാനിച്ചു. രമ്യയുടെ കവിതകള്‍ക്ക്‌ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ തീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും, രമ്യയുടെ പുതു കവിതകളുടെ സമാഹാരം ‘സ്പര്‍ശ’ ത്തിന്റെ കവര്‍ പേജ്‌ പ്രകാശനവും അനുബന്ധമായി നടന്നു.

remya-antony-vijayakumar-epathram

"ഫ്രണ്ട്സ്‌ ഓഫ് രമ്യ" നല്‍കിയ സ്കൂട്ടര്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്ക് കൈമാറുന്നു

മൂന്നാം ക്ലാസ്സു മുതല്‍ തിരുവനന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ച രമ്യ, ഫസ്റ്റ്‌ ക്ലാസോടെ എസ്‌. എസ്‌. എല്‍. സി. പാസ്സായി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്പ്ലിക്കേഷനിലും, ലൈബ്രറി സയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി. തിരുവനന്തപുരം ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ അസിസ്റ്റന്റ്‌ ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (തിരുവനന്തപുരം) പ്രവേശിപ്പിക്കപ്പെട്ടു. നിലവില്‍ കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്നു.

remya-antony-minister-vijayakumar

"ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ" സമാഹരിച്ച ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ മന്ത്രി എം. വിജയകുമാര്‍ രമ്യക്കു സമ്മാനിക്കുന്നു

ദേവകി വാര്യര്‍ സ്മാരക സ്ത്രീ പഠന കേന്ദ്രം സെക്രട്ടറി ടി. രാധാമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ കെ. ജി. സൂരജ്‌ (കണ്‍വീനര്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) സ്വാഗതവും, സന്തോഷ്‌ വില്‍സൺ മാസ്റ്റര്‍ (ചെയര്‍മാന്‍ – ഫ്രണ്ട്സ്‌ ഓഫ്‌ രമ്യ) നന്ദിയും പറഞ്ഞു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ കൂട്ടുകാര്‍ , ഡോ. സി. പിന്റോ അനുസ്‌മരണ സമിതി, സിന്റ്രിയോ ടെക്നോളജീസ്‌, വൈഗ ന്യൂസ്‌, കാവല്‍ കൈരളി മാസിക, ഇന്ത്യന്‍ റൂമിനേഷന്‍സ്‌ ഡോട്ട്‌ കോം, ശ്രുതിലയം ഓര്‍ക്കുട്ട്‌ കൂട്ടായ്മ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ രമ്യ ആഹ്വാനം ചെയ്തു. രമ്യയുടെ നേതൃത്വത്തില്‍ ഫ്രണ്ട്സ്‌ ഓഫ്‌ ശ്രദ്ധ എന്ന കാന്‍സര്‍ ബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക്‌ രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പരിപാടികള്‍ക്ക്‌ ജോഷി കെ. സി., ഷാന്റോ ആന്റണി, അഷ്‌ക്കര്‍ കതിരൂര്‍ , അനില്‍ കുര്യാത്തി, തുഷാര്‍ പ്രതാപ്‌, സന്ധ്യ എസ്‌. എന്.‍, സുമ തോമസ്‌ തരകന്‍, അനില്‍കുമാര്‍ കെ. എ., എസ്‌. കലേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കൂട്ടുകാരുടെ നേതൃത്വത്തില്‍ രമ്യയുടെ കവിതകളുടെ ഓഡിയോ രൂപം, ജീവിത രേഖകള്‍ ചിത്രീകരിക്കുന്ന ഡോക്കുമന്ററി എന്നിവയുടെ പിന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജമാഅത്ത് നിരീക്ഷണത്തില്‍
Next »Next Page » കിണറ്റില്‍ വീണ കരടിയെ രക്ഷപ്പെടുത്തി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine