ജമാഅത്ത് നിരീക്ഷണത്തില്‍

July 6th, 2010

കൊച്ചി : ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രസിദ്ധീകരണങ്ങളും നിരീക്ഷണത്തിലാണ്. ദേശ ദ്രോഹപരമായ എന്തെങ്കിലും ആശയങ്ങള്‍ ഇവയിലൂടെയോ രഹസ്യമായോ പ്രചരിപ്പിക്കുന്നുണ്ടോ എന്നും ഇന്റലിജന്‍സ്‌ വിഭാഗം അഡീഷനല്‍ ഡി.ജി.പി. അന്വേഷിക്കുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന സംഘടനയെ നിരോധിക്കണം എന്നും ഈ സംഘടയുടെ വരുമാന സ്രോതസ്സ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ഇസ്ലാം മത പ്രബോധക സംഘം കണ്‍വീനര്‍ അബ്ദുള്‍ സമദ്‌ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ആഭ്യന്തര വിജിലന്‍സ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറാണ് കോടതിക്ക് മുന്‍പാകെ ഹാജരായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും ജയകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അധ്യാപകന്റെ കൈ വെട്ടി മാറ്റി

July 4th, 2010

prof-t-j-joseph-epathramമൂവാറ്റുപുഴ : ചോദ്യ കടലാസില്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യം തയ്യാറാക്കി എന്ന കാരണത്താല്‍ സസ്പെന്‍ഷനില്‍ ആയ അധ്യാപകന്റെ കൈപ്പത്തി ഒരു സംഘം ആളുകള്‍ വെട്ടി മാറ്റി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനാണ് ഇന്ന് രാവിലെ പള്ളിയില്‍ പോയി മടങ്ങുന്ന വഴിയില്‍ ആക്രമണം ഏറ്റത്. ജോസഫും കുടുംബവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയ ശേഷം എല്ലാവരെയും പുറത്തിറക്കി മര്‍ദ്ദിച്ച ശേഷമാണ് ആക്രമികള്‍ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ ജോസഫ്‌ തയ്യാറാക്കിയ ബി. കോം. മലയാളം പരീക്ഷയുടെ ചോദ്യ കടലാസിലാണ് വിവാദമായ ചോദ്യം ഉണ്ടായിരുന്നത്. വിവാദ ചോദ്യ കടലാസിനെ കുറിച്ച് അന്വേഷണം നടത്തിയ മഹാത്മാ ഗാന്ധി സര്‍വകലാശാല ജോസഫിന്റെയും കോളേജ്‌ പ്രധാനാധ്യാപകന്റെയും അംഗീകാരം ഒരു വര്‍ഷത്തേയ്ക്ക് റദ്ദ്‌ ചെയ്തു.

വിവാദത്തെ തുടര്‍ന്ന് ഒട്ടേറെ സംഘടനകളും വ്യക്തികളും സംഭവത്തിനെതിരെ രംഗത്തെത്തുകയും കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ചോദ്യത്തിന് ആസ്പദമായ ഭാഗം ഒട്ടേറെ പ്രഗല്ഭരുടെ തിരക്കഥാ നുഭവങ്ങള്‍ അടങ്ങിയ “തിരക്കഥയുടെ രീതിശാസ്ത്രം” എന്ന പുസ്തകത്തില്‍ നിന്നും എടുത്തതാണ്. ഈ പുസ്തകത്തില്‍ എം. ടി. വാസുദേവന്‍ നായര്‍, വിജയ കൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ഒട്ടേറെ പേരുടെ അനുഭവങ്ങളും കുറിപ്പുകളുമുണ്ട്. ഇതില്‍ ഇടതു പക്ഷ സഹയാത്രികനായ പി. ടി. കുഞ്ഞു മുഹമ്മദിന്‍റെതായി വന്ന ഭാഗത്ത്‌ നിന്നും എടുത്തതാണ് വിവാദമായ 11ആമത്തെ ചോദ്യത്തിലെ വരികള്‍. സംഭാഷണത്തിന് ഉചിതമായ ചിഹ്നം കൊടുക്കുവാനാണ് ചോദ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തടി കയറ്റാന്‍ ആന, നോക്കുകൂലി വാങ്ങാന്‍ യൂണിയ‌ന്‍‌കാര്‍

June 30th, 2010

elephant-keralaഅടൂര്‍ : നോക്കു കൂലിക്കെതിരെ യൂണിയന്‍ നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും പ്രമേയം പാസ്സാക്കിയാലും, അതൊന്നും ബാധകമല്ലെന്നാണ് തൊഴിലാളികളുടെ ഭാഷ്യം. ആനയെക്കൊണ്ട് ലോറിയില്‍ മരം കയറ്റി, അതിനു നോക്കുകൂലി വാങ്ങിയാണ് അവര്‍ ഇത് ഒന്നു കൂടെ വ്യക്തമാക്കിയത്.

അടൂര്‍ മേലൂട് ലക്ഷ്മിശ്രീയില്‍ സുരേന്ദ്രന്‍ വീടു പണിക്കായി വാങ്ങിയ തേക്ക്, ലോറിയില്‍ കയറ്റിയത് ആനയെ കൊണ്ടു വന്നാണ്. ലോറിയില്‍ കയറ്റുവാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തായിരുന്നു തടി കിടന്നിരുന്നത്. തങ്ങള്‍ക്ക് ഈ തടി ലോറിയില്‍ കയറ്റുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ആനയെ കൊണ്ടു വന്നത്. എന്നാല്‍ ലോറിയില്‍ മരം കയറ്റി പുറപ്പെട്ടപ്പോള്‍ സി. ഐ. ടി. യു. ഉള്‍പ്പെടെ പ്രമുഖ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ ലോറി തടഞ്ഞു നോക്കു കൂലി ആവശ്യപ്പെട്ടു. ആദ്യം പണം നല്‍കുവാന്‍ വിസമ്മതിച്ചെങ്കിലും തന്റെ കയ്യില്‍ നിന്നും നിര്‍ബന്ധമായി 1500 രൂപ നോക്കുകൂലി യായി വാങ്ങിയെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇതിനിടയില്‍ ലോറിയില്‍ നിന്നും താഴെ വീണ ചെറിയ തടി കയറ്റുവാന്‍ അവര്‍ തയ്യാറായതുമില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോക്കു കൂലി ഇപ്പോഴും പിരിക്കുന്നുണ്ടെന്ന ആരോപണത്തെ ശരി വെക്കുന്നതാണ് ഈ സംഭവം. ജെ. സി. ബി., ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ച് നടത്തുന്ന ജോലികള്‍ക്ക് പോലും നോക്കുകൂലി വാങ്ങി പൊതുജനത്തെ ചൂഷണം ചെയ്യുവാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനു യാതൊരു മടിയുമില്ല. ഭീഷണി ഭയന്ന് പലപ്പോഴും സാധാരണക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കേണ്ടി വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഷാര്‍ജയിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശികയുടെ ചെക്ക് കൈമാറി

June 26th, 2010

sunil-chalilകണ്ണൂര്‍ : ഷാര്‍ജയില്‍ തൊഴിലുടമ മുങ്ങിയതിനാല്‍ ആറു മാസം ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക്‌ പോലീസിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയുടെ ഫലമായി കമ്പനി ഉടമയുടെ ബന്ധുക്കള്‍ നല്‍കാമെന്ന് ഏറ്റ തുകയ്ക്കുള്ള ചെക്ക് കൈമാറി. ഇന്നലെ രാവിലെയാണ് 20 ലക്ഷം രൂപ 10 ലക്ഷം രൂപയുടെ രണ്ടു ചെക്കുകളായി സി. പി. ഐ. (എം.) മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കമ്പനി ഉടമയുടെ ബന്ധുക്കള്‍ കൈമാറിയത്. ജൂലൈ 31നു കൈമാറാവുന്ന ചെക്കുകളാണ് നല്‍കിയത്. ചില തൊഴിലാളികള്‍ക്ക്‌ ലഭിക്കാനുള്ള തുകയെ പറ്റിയുള്ള തര്‍ക്കങ്ങള്‍ മാത്രമാണ് ഇനി ബാക്കി നില്‍ക്കുന്നത്.

തൊഴില്‍ ഉടമയുടെ കണ്ണൂരിലെ വസതിയില്‍ തങ്ങള്‍ക്കു ലഭിക്കാനുള്ള ശമ്പള കുടിശിക ചോദിച്ചെത്തിയ തൊഴിലാളികളുമായി ഉടമയുടെ ബന്ധുക്കള്‍ വാക്കേറ്റത്തിനു മുതിര്ന്നതിനെ തുടര്‍ന്ന് പോലീസ്‌ ഇടപെടുകയും, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പോലീസ്‌ സ്റ്റേഷനില്‍ വെച്ച് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഉടമയുടെ ബന്ധുക്കള്‍ തയ്യാറാവുകയുമായിരുന്നു എന്ന് പ്രശ്നത്തില്‍ ആദ്യം മുതല്‍ ഇടപെട്ട പ്രവാസി മലയാളി പഠന കേന്ദ്രം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ന് ഹര്‍ത്താല്‍

June 26th, 2010

price-hike-protest-india-epathramതിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്പന്നങ്ങളുടെ വിലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിലും, ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ഇന്ന് ഇടതു മുന്നണി ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ആണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇടതു പക്ഷ കക്ഷികള്‍ മാത്രമല്ല ബി. ജെ. പി. യും ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്. വില വര്‍ദ്ധന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വളരെ ദോഷകരമായി ബാധിക്കും. മാത്രമല്ല നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയത് നിത്യോപയോഗ സാധനങ്ങള്‍ വിലയില്‍ വലിയ വര്‍ദ്ധനവിനു വഴി വെയ്ക്കുകയും, വിപണി അനിശ്ചിത ത്വത്തിലേക്ക് നീങ്ങുമെന്നും വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വില വര്‍ദ്ധനവിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « പേപ്പട്ടിയുടെ കടിയേറ്റ ആന ചരിഞ്ഞു
Next »Next Page » ഷാര്‍ജയിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശികയുടെ ചെക്ക് കൈമാറി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine