തിരുവനന്തപുരം : പാതയോരങ്ങളില്‍ പൊതു യോഗം നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വെച്ചു. ആലുവയിലെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതു യോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഒരു സ്വകാര്യ ഹര്‍ജിയെ തുടര്‍ന്ന് 2010 ജൂണിലാണ് ഹൈക്കോടതി വിധിയുണ്ടായത്. വിധിയില്‍ സംസ്ഥാനത്ത് ഒട്ടാകെ പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കണമെന്ന് ഉണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതില്‍ ജസ്റ്റിസ് എച്ച്. എല്‍. ദത്ത്, ഡി. കെ. ജയിന്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാതയോരങ്ങളില്‍ യോഗങ്ങള്‍ നടത്തുന്നതു മൂലം പൊതു ജനങ്ങള്‍ വല്ലാതെ ബുദ്ധിമുട്ട അനുഭവിക്കുന്നുണ്ടെന്നും, വിശാലമായ പൊതു താല്പര്യം കണക്കിലെടുത്താണ് ഹൈക്കോടതി വിധി ശരി വെയ്ക്കുന്നത് എന്നും ഹര്‍ജി പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. പൊതു യോഗം നിരോധിക്കുന്നത് ജനാധിപത്യ രാജ്യത്ത് പൌരന്റെ സ്വതന്ത്രമായ ആശയ വിനിമയത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് ഒരു വിഭഗം പറയുമ്പോള്‍ പല പൊതു യോഗങ്ങളും തങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കു ന്നതായിട്ടാണ് കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, മനുഷ്യാവകാശം, വിവാദം