കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

April 27th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഇത്. ജോലി സ്ഥലത്തും, ആളുകള്‍ കൂടുന്ന പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബ്ബന്ധമാക്കി.

നിലവില്‍ കൊവിഡ് തീവ്ര വ്യാപനം ഇല്ല എങ്കിലും മുൻകരുതലിന്‍റെ ഭാഗമായിട്ടാണ് ഇത്. നിയമ ലംഘകര്‍ക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ എത്ര രൂപ പിഴ അടക്കണം എന്നു വ്യക്തമാക്കിയിട്ടില്ല.

തമിഴ് നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബ്ബന്ധം ആക്കിയിരുന്നു. അവിടെ മാസ്ക് ഇടാത്തവര്‍ക്ക് 500 രൂപയാണ് പിഴ.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞപ്പോള്‍ മാര്‍ച്ചു മാസം മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയിരുന്നു.

*പബ്ലിക്ക് റിലേഷന്‍സ്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുറ്റമറ്റ രീതിയിൽ തൃശൂർ പൂരം നടത്തും : മന്ത്രി കെ. രാധാകൃഷ്ണൻ

April 26th, 2022

thrissur-pooram-epathram
തൃശൂര്‍ : പൂരം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഭംഗിയായി പൂരം ആഘോഷിക്കാൻ എല്ലാവർക്കും അവസരം നൽകും. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുക യായിരുന്നു മന്ത്രി. പൂരം നല്ല രീതിയിൽ നടത്തണം എന്നാണ് സർക്കാരിന്‍റെ ലക്ഷ്യം. വകുപ്പുകൾ നടത്തേണ്ട അവസാന വട്ട മിനുക്കു പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജനക്കൂട്ടം കണക്കിലെടുത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ നിയന്ത്രണം വേണ്ടി വരും എന്നും മന്ത്രി പറഞ്ഞു.

ലോകം തന്നെ ശ്രദ്ധിക്കുന്ന രീതിയിൽ പൂരം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ സ്വയം നിയന്ത്രണം വേണം.

ടി. എൻ. പ്രതാപൻ എം. പി., പി. ബാലചന്ദ്രൻ എം. എൽ. എ., മേയർ എം. കെ. വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ

April 18th, 2022

jayarajan-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ പുതിയ കണ്‍വീനര്‍ ആയി സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജനെ തീരുമാനിച്ചു. നിലവിലെ എൽ. ഡി. എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പി. ബി. അംഗം ആയതിനെ തുടര്‍ന്നാണ് ഇ. പി. ജയരാജനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ഒന്നാം പിണറായി സർക്കാറിൽ വ്യവസായ മന്ത്രിയായി രുന്നു ഇ. പി. ജയരാജൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് രാജി വെച്ചു എങ്കിലും തിരിച്ചെത്തി. പിന്നീട് തെരഞ്ഞെടുപ്പു മല്‍സര രംഗത്തു നിന്നും മാറി നിന്നു പാര്‍ട്ടിയില്‍ സജീവമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും

April 14th, 2022

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മെയ് 1 മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു.

ബസ്സ് ചാര്‍ജ്ജ് മിനിമം 8 രൂപ യില്‍ നിന്ന് 10 രൂപ ആയി വര്‍ദ്ധിക്കും. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതവും വര്‍ദ്ധിക്കും. ഓട്ടോ ചാര്‍ജ്ജ്, മിനിമം 30 രൂപ ആക്കി. ആദ്യത്തെ രണ്ട് കിലോ മീറ്റര്‍ ദൂരത്തിനാണ് ഈ നിരക്ക്.

ടാക്‌സി കൂലി മിനിമം 175 രൂപ ആയിരുന്നത് ഇനി മുതല്‍ 200 രൂപ ആയി ഉയരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക യാത്രാ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു എന്നും  വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉടന്‍ കൈക്കൊള്ളും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി

April 13th, 2022

km-shaji-epathram
കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം. എൽ. എ. യുമായ കെ. എം. ഷാജിയുടെ ഭാര്യ യുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ. ഡി. (എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്) കണ്ടു കെട്ടി. കെ. എം. ഷാജി എം. എല്‍. എ. ആയിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടാൻ മാനേജ്മെൻ്റിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങി എന്ന കേസുമായി ബന്ധപ്പെട്ടാണ് 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം ഭൂസ്വത്ത് കണ്ടു കെട്ടിയത്.

പ്ലസ്ടു കോഴ ആരോപണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ പ്രകാരം വിജില ൻസ് കണ്ണൂർ യൂണിറ്റ് കെ. എം. ഷാജിക്ക് എതിരെ 2020 ഏപ്രിൽ 18 ന് കേസ് എടുത്തു. തുടര്‍ന്ന് കോഴ ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ ഉൾക്കൊള്ളിച്ച് ചിലര്‍ പരാതി നൽകി. അതോടെ ഇ. ഡി. അന്വേഷണം ആരംഭിച്ചു. കെ. എം. ഷാജിയെയും ഭാര്യ ആശയെയും നിരവധി തവണ ഇ. ഡി. ചോദ്യം ചെയ്തിരുന്നു.

ഷാജിയുടെയും ബന്ധുക്കളുടെയും പേരില്‍ ഉള്ള മുഴുവൻ സ്വത്തു വിവരങ്ങളുടെയും കണക്ക് എടുക്കുകയും ചെയ്തു. ഇത്രയും സ്വത്ത് വാങ്ങി ക്കൂട്ടാനുള്ള വരുമാന സ്രോതസ്സുകൾ ഹാജരാക്കുവാൻ കഴിഞ്ഞിരുന്നില്ല. 2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ വരവിനേക്കാള്‍ 166 % വരുമാനം വര്‍ദ്ധിച്ചു എന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും വിജിലൻസ് കണ്ടെത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരും
Next »Next Page » മെയ് ഒന്നു മുതല്‍ ബസ്സ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ദ്ധിക്കും »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine