തിരുവനന്തപുരം : കൊവിഡ് 19 പ്രതിരോധ ത്തിൽ കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ സംവിധാന ത്തിന്റേയും ആരോഗ്യ പ്രവർത്തക രുടേയും മികവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ വികസിത രാഷ്ട്ര ങ്ങളിൽ പോലും കൊവിഡ് വൻ തോതിൽ വ്യാപി ക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന്ന സാഹ ചര്യം ഉണ്ടായി.
ന്യൂയോർക്കിൽ മാർച്ച് ഒന്നിന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ശേഷം 92,381 പേർക്കാണ് രോഗം സ്ഥിരീ കരിച്ചത്. 2219 പേർ മരണമടഞ്ഞു. ഈ പശ്ചാ ത്തല ത്തിൽ വേണം കേരള ത്തിലെ കൊവിഡ്-19 പ്രതി രോധ പ്രവർത്തനങ്ങളെ കാണാൻ. ജനുവരി 30 ന് കേരളത്തിൽ ആദ്യ രോഗം സ്ഥിരീകരിച്ച ശേഷം 295 പേരാണ് രോഗ ബാധിതര്‍ ആയത്. രോഗ വ്യാപനം വലിയ തോതിൽ പിടിച്ചു നിർത്താൻ കേരള ത്തിന് സാധിച്ചത് ഒറ്റക്കെട്ടായുള്ള പരിശ്രമ ത്തിന്റെ ഫല മായാണ്.
ലോക്ക് ഡൗണില്‍ നിന്ന് മാറുന്ന വേളയിൽ സ്വീകരി ക്കേണ്ടതായ മാർഗ്ഗങ്ങളെ ക്കുറിച്ച് നിർദ്ദേശങ്ങൾ രൂപ പ്പെടുത്തുവാന്‍ മുൻ ചീഫ് സെക്രട്ടറി കെ. എം. എബ്രഹാമിന്റെ നേതൃത്വത്തിൽ 17 അംഗ ടാസ്‌ക്ക് ഫോഴ്‌സിന് സംസ്ഥാനം രൂപം നൽകിയതായി മുഖ്യ മന്ത്രി പറഞ്ഞു.