തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു. കേരളം അപകടകര മായ സാഹചര്യ ത്തിലേക്ക് നീങ്ങുന്ന അവസ്ഥ യില്‍ എല്ലാ ജില്ലകളും പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തി ലാണ് ഇക്കാര്യം അറിയിച്ചത്.
Kerala will go into a lockdown. Strict measures have been imposed in Kasaragod district. Essential services will remain open. The State borders will be closed. We have decided to intensify monitoring activities. #COVIDー19 pic.twitter.com/rQDQcGxVZq
— CMO Kerala (@CMOKerala) March 23, 2020
ലോക്ക് ഡൗണ്‍ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടക്കും. പൊതു ഗതാഗത സംവിധാനം നിര്‍ത്തി വെക്കും എങ്കിലും ഓട്ടോ – ടാക്സി സര്‍വ്വീസു കള്‍, സ്വകാര്യ വാഹന ങ്ങൾ എന്നിവ അനു വദിക്കും. മരുന്നും അവശ്യ സാധന ങ്ങളും ഉറപ്പു വരുത്തും. മാര്‍ച്ച് 31 വരെ യാണ് ലോക്ക് ഡൗണ്‍. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം കര്‍ശ്ശനമായി നടപ്പിലാക്കു വാന്‍ പോലീസ് രംഗത്ത് ഉണ്ടാവും. മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്ന വര്‍ക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കും.
അവശ്യ സര്‍വ്വീസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇവര്‍ക്ക് പോലീസ് പ്രത്യേക പാസ്സ് നല്‍കും. യാത്ര യില്‍ ഇവര്‍ ഈ പാസ്സ് കൈവശം വെച്ചിരിക്കണം. അല്ലാത്ത വര്‍ക്ക് നേരെ നിയമ നടപടികള്‍ സ്വീകരിക്കും.
Tag : covid-19