തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചാല്‍ രോഗ ലക്ഷണം ഇല്ലാത്തവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ വൈറസ് ബാധിതര്‍ക്ക് വീടു കളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിലവിലുള്ള രോഗികളില്‍ 60 ശതമാന ത്തിനു മുകളില്‍ ഉള്ളവര്‍ രോഗ ലക്ഷണം ഒന്നും തന്നെ കാണിക്കാത്ത വരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതി എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഉപാധി കളോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപകട സാദ്ധ്യതാ വിഭാഗ ത്തില്‍ പ്പെടാത്തവരും രോഗ ലക്ഷണം ഇല്ലാത്ത വരുമായ കൊവിഡ് ബാധിതരെ താമസ സ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രം ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാം എന്ന് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കേണ്ടി വന്നേക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.