പിള്ളയുടെ വജ്രായുധവും ഗണേഷിന്റെ ബ്രഹ്മാസ്ത്രവും

May 7th, 2012

r-balakrishna-pillai-epathram
തിരുവനന്തപുരം: അച്ഛനും മോനും തമ്മിലുള്ള പോര് മൂര്‍ച്ജിച്ചതോടെ കേരള കോണ്‍ഗ്രസ് (ബി) പിളര്‍പ്പ്‌ ഏകദേശം ഉറപ്പായി. ഗണേഷ്കുമാറിനെതിരെ വജ്രായുധം പ്രയോഗിക്കുമെന്ന ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഭീഷണിയ്ക്ക് ഗണേഷിന്റെ ശക്തമായ മറുപടി. രാഷ്ട്രീയത്തിലും ജീവിതത്തിലും വളര്‍ത്തിയവര്‍ കൊല്ലാന്‍ നടക്കുകയാണെന്നും അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ തന്റെ കയ്യിലും ബ്രഹ്മാസ്ത്രം ഉണ്ടെന്നും വേണ്ടി വന്നാല്‍ അതുപയോഗിക്കുമെന്നും ഗണേഷ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

Comments Off on പിള്ളയുടെ വജ്രായുധവും ഗണേഷിന്റെ ബ്രഹ്മാസ്ത്രവും

ടോള്‍ കൊള്ളയ്ക്കെതിരെ ജനകീയ മാര്‍ച്ച്

April 26th, 2012

anti-toll-march-kerala-epathram

തിരുവനന്തപുരം: ബി. ഒ. ടി. കൊള്ളയ്ക്കും ദേശീയ പാതകളുടെ സ്വകാര്യ വല്‍ക്കരണ ത്തിനുമെതിരെ സെക്രട്ടറി യേറ്റിലേയ്ക്ക് ഉജ്ജ്വല ജനകീയ മാര്‍ച്ച്. പാലിയേക്കരയിലെ നിയമ വിരുദ്ധമായ ടോള്‍ പിരിവ് നിര്‍ത്തി വെയ്ക്കുക, പൊതു റോഡുകള്‍ സ്വകാര്യ വല്‍ക്കരിക്കാതിരിക്കുക, സഞ്ചാര സ്വാതന്ത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ഏപ്രില്‍ 20ന് ആരംഭിച്ച ജാഥയാണ് ബഹുജന മാര്‍ച്ചായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമാപിച്ചത്. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തെ കുത്തകള്‍ക്ക് തീറെഴുതുന്ന തിനെതിരായ ശക്തമായ താക്കീതായി മാറി ബഹുജന മാര്‍ച്ച്.

paliyekkara-toll-struggle-epathram

പോസ്‌കോ സമര നേതാവ് അബയ്‌ സാഹു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ടോള്‍ വിരുദ്ധ സംയുക്ത സമര സമിതി കണ്‍വീനര്‍ പി. ജെ. മോന്‍സി, സുഗതകുമാരി, കാനായി കുഞ്ഞിരാമൻ ‍, ദേശീയ പാത സംരക്ഷണ സമിതി കണ്‍വീനര്‍ സി. ആര്‍. നീലകണഠൻ , കുരീപ്പുഴ ശ്രീകുമാര്‍ , ഹാഷിം ചേന്ദാമ്പിളി, പ്രകാശ് മോനോന്‍ , ആര്‍. അജയന്‍ ,.ഹരിഹരന്‍ . ടി. എല്‍. സന്തോഷ്, ജി. എസ്. പത്മകുമാര്‍ (എസ്. യു. സി. ഐ.) സാജിദ് (സോളിഡാരിറ്റി), പി. എന്‍ . പോവിന്റെ (സി. പി. ഐ. എം. എല്‍.) പി. സി. ഉണ്ണിചെക്കന്‍ (സി. പി. ഐ. എം. എല്‍. റെഡ് ഫ്ലാഗ് ) എം. ഷാജര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിൽ ആദ്യമായി സ്വകാര്യ വല്‍ക്കരിക്കപ്പെട്ട മണ്ണുത്തി – ഇടപ്പള്ളി റോഡിലെ ടോൾ പിരിവിനെതിരെ കഴിഞ്ഞ രണ്ടു മാസമായി അനിശ്ചിത കാല സമരം നടക്കുകയാണ്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രണ്ട് തവണ ടോള്‍ പിരിവ് നിര്‍ത്തി വെച്ചെങ്കിലും പോലീസ് സന്നാഹത്തോടെ പിരിവ് ആരംഭിക്കുകയായിരുന്നു. പല തവണ സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ടോള്‍ പിരിവിനെ അനുകൂലിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നാല്‍പ്പതിലധികം വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ടോൾ പിരിവിനെതിരായി പാലിയേക്കരയില്‍ ജനകീയ പ്രക്ഷോഭം തുടരുന്നത്.

ബൈജു ജോൺ

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയില്ല : മന്ത്രി ഗണേഷ്‌കുമാര്‍

March 29th, 2012

Ganesh-Kumar-epathram

കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയില്‍‌ പുള്ളിയായിരിക്കെ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണ്‍ വിളിച്ചവര്‍ക്കെതിരെ കേസ്

March 6th, 2012

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരെ കേസെടുക്കുവാന്‍ കോടതി തീരുമാനം. കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല എം. എല്‍. എ., പിള്ളയുടെ മകനും മന്ത്രിയുമായ ഗണേശ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം. പി., എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ തടവു പുള്ളിയായ പിള്ളയെ അദ്ദേഹത്തിന്റെ പേരില്‍ ഉള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിള്ള തന്റെ മൊബൈല്‍ ഫോണ്‍ ഉപയൊഗിച്ച് പലരുമായും ബന്ധപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഒരു മാധ്യമ പ്രവര്‍ത്തകനുമായി ആശുപത്രിയില്‍ നിന്നും പിള്ള സംസാരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടിരുന്നു. ജയില്‍ പുള്ളികള്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നിരിക്കെയാണ് മുന്‍‌മന്ത്രി കൂടിയായ പിള്ള മന്ത്രി അടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ചിരുന്നത്. ജോയ് കൈതാരം അഡ്വക്കേറ്റ് എം. രാഹുല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് തിരുവനന്തപുരം സി. ജെ. എം. കോടതി തടവു പുള്ളിയായിരിക്കെ പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ട വര്‍ക്കെതിരെ നടപടി്യെടുക്കുവാന്‍ തീരുമാനിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നോക്കുകൂലി കേസില്‍ റിമാന്റ് ; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി

February 26th, 2012

kerala-police-epathram

കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാന്‍ എത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

നോക്കുകൂലി വാങ്ങിയതിനു തൊഴിലാളി കള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ്‌ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്. ഏതു വിധത്തിലും ഇത് നിര്‍ത്തണമെന്നത് വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കു കൂലി ചൂഷണം നടക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

19 of 351018192030»|

« Previous Page« Previous « അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി
Next »Next Page » അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി »



  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine