മാണിക്ക് പണം കൈമാറിയതിന്റെ തെളിവുകളുമായി സഭയില്‍ കോടിയേരി;നിയമ സഭയില്‍ ഇറങ്ങിപ്പോക്ക്

December 1st, 2014

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ബഹളം. മാണിയ്ക്കെതിരെ അന്വേഷണം നടത്തുക, മാണി രാജിവെക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എത്തിയത്. മന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പണം കൈമാറിയതിന്റെ തെളിവുകള്‍ അടങ്ങുന്ന സി.ഡി. യുമായിട്ടാണ് പ്രതിപക്ഷ ഉപനേതാവ് സഭയില്‍ എത്തിയത്. കോഴപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം കോടിയേരി വീണ്ടും ബാര്‍ കോഴ പ്രശ്നം സഭയില്‍ ഉയര്‍ത്തി. ഈ സമയം മാണിയും സഭയില്‍ ഹാജരായിരുന്നു.

മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാറില്‍ ആണ് പണവുമായി എത്തിയതെന്നും. അത് രണ്ടു ഗഡുക്കളായി നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ്‍` ആദ്യ ഗഡു പണം കൈമാറിയതെന്നും ബിജു രമേശിന്റെ കെ.എല്‍.01- ബി 7878 നമ്പറ് കാറിലാണ് എത്തിയതെന്നും കോടിയേരി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡി. കോടിയേരി നിയമ സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും മുന്‍‌കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ മേശപ്പുറത്ത് വെക്കുവാന്‍ ആകില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി.

മദ്യ നയം ചര്‍ച്ച ചെയ്ത മന്ത്രിസഭയുടെ മിനിറ്റ്സ് നിയമ സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ബാറ് അസോസിയേഷന്‍ ഭാരവാഹികളുടേയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റേയും ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒപ്പം കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് ആരോപണം സംബന്ധിച്ച് വെളിപ്പെടുത്തുവാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം.മാണി പറഞ്ഞു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് താനോ തന്റെ പാര്‍ട്ടിയോ ഒരു പൈസയും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബാര്‍ ഉടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മാണി ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി.എസ്. നിരപരാധി: സി.ബി.ഐ.

September 20th, 2014

vs-achuthanandan-epathram

തിരുവനന്തപുരം: ഡാറ്റാ സെന്റർ കേസിൽ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ് എന്ന് സി. ബി. ഐ. ഹൈക്കോടതിയെ അറിയിച്ചു. ഇടത് പക്ഷ സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് സംസ്ഥാന ഡാറ്റാ സെന്റർ നടത്തുവാനുള്ള ടെൻഡർ അനുവദിച്ചതിൽ അഴിമതി നടന്നു എന്നായിരുന്നു കേസ്.

തങ്ങൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടെൻഡറുകൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് സി. ബി. ഐ. റിപ്പോർട്ട് വ്യക്തമാക്കുന്നത്. വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ്. ടെൻഡറുകൾ അനുവദിക്കുക വഴി സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ടെൻഡർ നടപടികൾ സുതാര്യവും നിയമാനുസൃതവുമായിരുന്നു. ബാഹ്യമായ ഒരു ഇടപെടലും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. എല്ലാ തെളിവുകളും തികച്ചും നീതിപൂർവ്വകമായ നടപടിക്രമങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും സി. ബി. ഐ. കണ്ടെത്തി.

ചീഫ് വിപ്പ് പി. സി. ജോർജ്ജ് ആണ് ഇടപാടിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഇതിനെ തുടർന്നാണ് സർക്കാർ സി. ബി. ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

August 30th, 2014

vm-sudheeran-epathram
കോട്ടയം : ടൈറ്റാനിയം അഴിമതി സംബന്ധിച്ച് അന്വേഷണം വേണം എന്ന കോടതി വിധി മാനിക്കുന്നു. എന്നാൽ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു എന്നതു കൊണ്ടു മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി മാരായ രമേശ് ചെന്നിത്തലയും വി. കെ. ഇബ്രാഹിം കുഞ്ഞും രാജി വയ്‌ക്കേണ്ടതില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന തായി കോടതി പറഞ്ഞിട്ടില്ല. അന്വേഷണം നടത്തണം എന്നേ ഉത്തരവിലുള്ളൂ. കേസ് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കും.

- pma

വായിക്കുക: , , , ,

Comments Off on ടൈറ്റാനിയം കേസ് : ആരും രാജി വെയ്‌ക്കേണ്ടതില്ല എന്ന് വി. എം. സുധീരന്‍

മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം

January 18th, 2014

mehr-tarar-photo-epathram

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ചുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിറ്റിങ്ങ് ജഡ്ജിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാക്കിസ്ഥാനി മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായി തരൂരിനുള്ള അടുപ്പം സുനന്ദ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് ഏറെ വിവാദമായിരുന്നു.

തരൂരിന്റെ ട്വിറ്റർ അക്കൌണ്ടിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളും ഇതിനെ തുടർന്ന് സുനന്ദയും മെഹറും തമ്മിൽ ട്വിറ്ററിൽ നടത്തിയ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളും ഏറെ സങ്കീർണ്ണമായ ചോദ്യങ്ങളാണ് പൊതു ജന സമക്ഷം ഉയർത്തിയത്. മെഹർ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്യുകയാണ് എന്ന സുനന്ദയുടെ ആരോപണവും, മെഹറും കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബന്ധവും, ഏതാനും മണിക്കൂറുകൾക്കകം നടന്ന സുനന്ദയുടെ മരണവും ഒട്ടേറെ സംശയങ്ങളുടെ മുൾമുനകളിലാണ് തരൂരിനെ എത്തിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോയെ കൊണ്ട് സംഭവം സമഗ്രമായി അന്വേഷിപ്പിക്കണം എന്ന് സി. പി. ഐ. (എം.) അവശ്യപ്പെട്ടു. ക്രിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സുനന്ദ നടത്തിയിരുന്ന വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തരൂരിന്റെ രാജി നേരത്തെ ബി. ജെ. പി. യും ആവശ്യപ്പെട്ടിരുന്നു. ട്വിറ്റർ സന്ദേശങ്ങൾ ഉയർത്തിയ സങ്കീർണ്ണമായ പ്രശ്നം കണക്കിലെടുത്ത് സംഭവം സിറ്റിങ്ങ് ജഡ്ജി തന്നെ അന്വേഷിക്കണം എന്ന് സി. പി. ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാറാ ജോസഫ് ആം ആദ്മിയായി

January 14th, 2014

sara-joseph-aam-aadmi-party-epathram

തൃശ്ശൂർ: പ്രശസ്ത സ്ത്രീ പക്ഷ എഴുത്തുകാരിയായ സാറാ ജോസഫ് ആം ആദ്മി പാർട്ടിയിൽ അംഗമായി. തൃശ്ശൂരിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സംസാരിക്കവെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായി എന്ന് അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയം അഴിമതി വിമുക്തമാവണം. നല്ല ഭരണം നിലവിൽ വരണം. ജന വികാരം ഇതാണ്. ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇതാണ് സൂചിപ്പിക്കുന്നത്.

അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തണം. ഭരണ സവിധാനത്തിൽ സമഗ്രമായ ശുചീകരണത്തിനുള്ള സമയമായി. ആം ആദ്മി പാർട്ടിയൊക്കെ രൂപീകരിക്കുന്നതിന് എത്രയോ മുൻപെ ഐസ്ക്രീം പാർലർ കേസിനെതിരെ താൻ ഒരു ചൂലുമായി രംഗത്ത് വന്നത് അവർ ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ത്രീധന വായ്പ: മന്ത്രി വെട്ടിലായി
Next »Next Page » മെഹർ തരാർ: പാൿ ചാര ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷം »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine