തിരുവനന്തപുരം : ക്രിസ്മസ് ദിനത്തിൽ തലസ്ഥാനത്തെ അമ്മ ത്തൊട്ടിലില് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പെണ് കുഞ്ഞിനെ ലഭിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മ ത്തൊട്ടിലില് ഇന്നു പുലര്ച്ചെ 5.50 നു മുഴങ്ങിയ അലാറം കേട്ട് ജീവനക്കാര് എത്തി പരിശോധിച്ചപ്പോള് കിട്ടിയ ചോരക്കുഞ്ഞിനെ കുറിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഫെയ്സ് ബുക്കിലൂടെ യാണ് അറിയിച്ചത്.
മാത്രമല്ല ഈ കുഞ്ഞിന് ഒരു പേര് നിർദ്ദേശിക്കുവാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുപ്പിറവി പുലരിയിൽ ലഭിച്ച മോൾക്ക് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട പേരു കളാണ് പലരും നിർദ്ദേശിച്ചിട്ടുള്ളത്.
എന്നാൽ മതപരമായ പേരുകൾ വേണ്ടാ എന്നും അത്തരത്തിലുള്ള പേരുകൾ ഭാവിയിൽ കുഞ്ഞിന് ദോഷം ചെയ്യും എന്നും കമന്റുകളിൽ പറയുന്നുണ്ട്.
ഈ വര്ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില് മാത്രം ലഭിച്ചത്.