വാര്‍ഷിക പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു.

March 5th, 2022

sslc-plus-two-students-ePathram
തിരുവനന്തപുരം : ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു. എസ്. എസ്. എല്‍. സി. പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും.

പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. പ്ലസ് വണ്‍ / വി. എച്ച്. എസ്. ഇ. പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ 18 വരെ നടക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യ വേനല്‍ അവധി ആയിരിക്കും. ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്കൂ​ൾ പുതുക്കിപ്പണിയണം : യൂ​സഫ​ലി​ക്ക്​ ക​ത്തെ​ഴു​തി വി​ദ്യാ​ർ​ത്ഥി​കള്‍

February 27th, 2022

erattappuzha-post-blangad-ePathram ചാവക്കാട് : പഠിക്കുന്ന സ്കൂളിന്‍റെ ദുരവസ്ഥകള്‍ വിശദീകരിച്ചു കൊണ്ടും സ്കൂള്‍ പുതുക്കിപ്പണിയുവാന്‍ സഹായം ആവശ്യപ്പെട്ടു കൊണ്ടും ചാവക്കാട് ഇരട്ടപ്പുഴ ജി. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് കത്തെഴുതി.

97 വർഷം പിന്നിട്ട സ്കൂൾ കാലങ്ങളായി വാടക കെട്ടിട ത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എത്രയും പെട്ടെന്ന് കെട്ടിടം ഒഴിഞ്ഞു കൊടുക്കണം എന്ന് സ്ഥലം ഉടമകൾ ആവശ്യ പ്പെടുന്നു. അറ്റകുറ്റപ്പണി നടത്താത്ത കാരണം സ്കൂൾ നിലം പൊത്താവുന്ന സ്ഥിതിയില്‍ ആയതു കൊണ്ട് ശോച്യാവസ്ഥയിലുള്ള സ്കൂളിന് അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല.

ഇരട്ടപ്പുഴ ഉദയ വായന ശാലയുടെ പരിമിത സൗകര്യ ത്തിലാണ് ക്ലാസ്സ് മുറികൾ ഇപ്പോൾ പ്രവർത്തി ക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂളിന്‍റെ അവസ്ഥ വിവരിച്ചു കൊണ്ട് തെരഞ്ഞെടുത്ത നൂറു വിദ്യാര്‍ത്ഥികള്‍ എം. എ. യൂസഫലിക്ക് എഴുത്തയച്ചത്.

അദ്ദേഹത്തിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാവും എന്ന വിശ്വാസത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഉദയ വായന ശാലാ പ്രവര്‍ത്തകരും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

January 4th, 2022

vocational-course-and-job-related-ePathram
കോട്ടയം : മൊബൈൽ ഫോൺ ടെക്‌നോളജി, ഗ്രാഫിക്‌സ് &  വിഷ്വൽ എഫക്ട്‌സ്, ഓഡിയോ – വീഡിയോ എഡിറ്റിംഗ് &  എഫക്ട്‌സ്, ക്ലോസ്ഡ് സർക്യൂട്ട് ടെലി വിഷൻ (സി. സി. ടി. വി.)  &  എൽ. ഇ. ഡി. സ്‌ക്രോൾ ഡിസ്‌പ്ലേ എന്നീ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റെപ്പന്‍റ് നൽകും. കെൽട്രോണും പട്ടിക ജാതി വകുപ്പും സംയുക്തമായി നടത്തുന്ന കോഴ്സുകളില്‍ പരിശീലനം നേടാന്‍ താല്‍പ്പര്യം ഉള്ളവര്‍  2022 ജനുവരി 15 നു മുന്‍പായി കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ നോളജ് സെന്‍ററിൽ അപേക്ഷ നൽകണം.

ഫോൺ : 9495359224, 9497540481.

 * (പബ്ലിക്ക് റിലേഷന്‍ വകുപ്പ്) 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന്‍ കുത്തിവെപ്പിനു തുടക്കമായി

January 3rd, 2022

vaccination-mandatory-for-school-admission-in-kerala-ePathram തിരുവനന്തപുരം : പതിനഞ്ചു വയസ്സു മുതല്‍ പതിനെട്ടു വയസ്സു വരെയുള്ള കുട്ടികള്‍ ക്കായുള്ള കൊവിഡ് കുത്തി വെപ്പിന് ഇന്ന് തുടക്കം കുറിച്ചു. കോവിന്‍ പോര്‍ട്ട ലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം വാക്സിന്‍ സെന്‍ററില്‍ എത്തുക. ഓൺ ലൈന്‍ രജിസ്‌ട്രേഷന്‍ കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. കുത്തി വെപ്പ് കേന്ദ്രങ്ങളിൽ കുട്ടിയുടെ കൂടെ രക്ഷാ കർത്താവ് ഉണ്ടായിരിക്കണം.

ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ സ്റ്റുഡന്‍റ് ഐ. ഡി. കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്, കൂടാതെ  രജിസ്‌ട്രേഷന്‍ ചെയ്ത സമയത്തെ ഫോണ്‍ കയ്യില്‍ കരുതണം. അതിലെ എസ്. എം. എസ്. തുടര്‍ നടപടികള്‍ എളുപ്പമാക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വാക്‌സിനേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക.

ആരോഗ്യ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായി പിങ്ക് നിറ ത്തില്‍ ഉള്ള ബോര്‍ഡുകളോടെ പ്രത്യേക വാക്‌സിനേഷന്‍ സെന്‍ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം പത്താം തിയ്യതി വരെ ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കുത്തി വെപ്പു ലഭ്യമാണ്. കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള കുട്ടി കള്‍ക്ക് 3 മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളര്‍ ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

December 29th, 2021

student-scholarship-for-higher-education-ePathram
തിരുവനന്തപുരം : സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ കേരളത്തില്‍ പഠിക്കുന്ന – സ്ഥിര താമസക്കാർ ആയിട്ടുള്ള ന്യൂനപക്ഷ മത വിഭാഗ ങ്ങളില്‍പ്പെട്ട വിദ്യാർത്ഥിനികൾക്ക് സ്‌കോളർ ഷിപ്പിന് അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബ ങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാ ആനുപാതികമായി 2021-22 അധ്യയന വർഷത്തേക്ക് സി. എച്ച്. മുഹമ്മദ് കോയ സ്‌കോളർ ഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപ്പന്‍റ് നൽകുന്നതിനു വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ പോര്‍ട്ടല്‍ വഴി  2022 ജനുവരി 20 നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കാം. വിദ്യാർത്ഥിനിയുടെ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുത്.

വിജ്ഞാപനത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർ ഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പന്‍റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.

ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാത്ത വർക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. (പബ്ലിക് റിലേഷന്‍ വകുപ്പ്)

 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 2278920»|

« Previous Page« Previous « ഒമിക്രോൺ ഭീതി : പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം
Next »Next Page » പച്ചത്തേങ്ങ സംഭരണം ജനുവരി അഞ്ചു മുതൽ »



  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine