കൊച്ചി : കെ എസ് ആർ ടി സി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ഉയർന്ന നിരക്ക് നൽകുമ്പോൾ യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാനുള്ള അനുവാദമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, ഡീലക്സ്, സൂപ്പർ ഡീലക്സ് ബസ്സുകൾക്കെല്ലാം ഉത്തരവ് ബാധകമാണ്. ബസ് ചാർജ് വർദ്ധന മരവിപ്പിക്കുക, മോട്ടോർ വാഹന ചട്ടം പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.