
പാലക്കാട് : കോയമ്പത്തൂരിനും തിരുപ്പൂരിനും സമീപം അവിനാശിയില്‍ വെച്ച് കണ്ടെയ്‌നര്‍ ലോറി കെ. എസ്. ആര്‍. ടി. സി. ബസ്സു മായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നര മണി യോടെ യാണ് അപകടം.
ബെംഗളൂരുവില്‍ നിന്ന് എറണാകുള ത്തേക്ക് വരിക യായിരുന്ന കെ. എസ്. ആര്‍. ടി. സി. വോള്‍വോ ബസ്സാണ് അപകടത്തില്‍ പെട്ടത്. 23 പേർക്ക് പരിക്കേറ്റു. ഇവരെ തിരുപ്പൂർ സർക്കാർ ആശുപത്രി യിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പാലക്കാട്, തൃശൂർ, എറണാകുളം ഭാഗ ങ്ങളിലേക്കു റിസര്‍വ്വ് ചെയ്തവര്‍ ഉൾപ്പെടെ ബസ്സില്‍ 48 യാത്രക്കാര്‍ ഉണ്ടായിരുന്നു.






കൊച്ചി : കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാത്ത ഡ്രൈവിംഗ് ലൈസന്‍സു കള്‍ പിഴ കൂടാതെ പുതുക്കി നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ത്തിലെ ഭേദ ഗതി യിൽ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കു വാനായി 1000 രൂപ പിഴ ഈടാക്കി യിരുന്നത് ഒഴി വാക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വ ത്തില്‍ നടന്ന യോഗത്തിൽ തീരുമാനിച്ച പിഴയിളവ് ഉടനെ പ്രാബല്യത്തിൽ വരും.
























