നാദാപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ് : അഞ്ചു പേര്‍ക്ക് പരിക്ക്

August 14th, 2017

Bomb-epathram

നാദാപുരം : നാദാപുരം എം ഇ ടി കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ബോംബേറില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. രണ്ടു പേരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലും മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

കോളേജിലെ യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. വിജയാഘോഷത്തിനിടെ അക്രമം അരങ്ങേറുകയും വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചും ഇരു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടി.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് പി. കെ. കുഞ്ഞാലി ക്കുട്ടിക്ക് ജയം

April 17th, 2017

kunjalikutty1-epathram
മലപ്പുറം : മുസ്ലിം ലീഗ് നേതാവും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി യുമായ പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെ ടുപ്പിൽ 1, 71, 023 വോട്ടു കളുടെ ഭൂരി പക്ഷം നേടി വിജയിച്ചു.

ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1, 175 ബൂത്തു കളിലായി 71.33 ശതമാനം വോട്ടിംഗ് നടന്നു. ഐക്യ മുന്നണി യിലെ പി. കെ. കുഞ്ഞാലി ക്കുട്ടി യും  ഇടതു മുന്നണി യിലെ എം. ബി. ഫൈസലും തമ്മിലാ യിരുന്നു പ്രധാന മത്സരം.

പി. കെ. കുഞ്ഞാലി ക്കുട്ടി 5,15,330 വോട്ടു കളും എം. ബി ഫൈസൽ 3, 44, 307വോട്ടു കളും നേടി. മൂന്നാം സ്ഥാനത്ത് 65, 662 വോട്ടുകൾ നേടി ബി. ജെ. പി. യുടെ ശ്രീപ്രകാശും രംഗ ത്തുണ്ട്.

ഐക്യ ജനാധി പത്യ മുന്നണി യുടെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് മുസ്ലീം ലീഗ് നേതാ വായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർ ന്നാണ് ഉപ തെര ഞ്ഞെ ടുപ്പ് നടന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു

March 21st, 2017

mb-faisal-malapuram-by-election-ldf-candidate-ePathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെടു പ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാ നാ ര്‍ത്ഥി യായി എം. ബി. ഫൈസൽ നാമ നിർദ്ദേ ശ പത്രിക സമർപ്പിച്ചു.

സി. പി. എം. ജില്ലാ ഒാഫീസിൽ നിന്ന് പ്രകടന മായി എത്തിയ ഫൈസൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി യോടെ വരണാധി കാരി യും മല പ്പുറം ജില്ലാ കലക്ടറുമായ അമിത് മീണക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.

തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ. ടി. ജലീൽ, സി. പി. എം. നേതാ ക്കളായ പാലോളി മുഹമ്മദ്കുട്ടി, പി. പി. വാസു ദേവൻ, പി. പി. സുനീർ എന്നിവർ ഫൈസലിനോടൊപ്പം എത്തിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി

March 15th, 2017

kunjalikutty1-epathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെ ടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി യായി പി. കെ. കുഞ്ഞാലി ക്കുട്ടി മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി യില്‍ ചേര്‍ന്ന യു. ഡി. എഫ്. നേതൃ യോഗ മാണ് പി. കെ. കുഞ്ഞാലി ക്കുട്ടിയെ സ്ഥാനാര്‍ത്ഥി യായി പ്രഖ്യാപിച്ചത്.

മലപ്പുറം എം. പി. യായി രുന്ന ഇ. അഹ മ്മദിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിട ക്കുന്ന മലപ്പുറം ലോക് സഭാ മണ്ഡല ത്തില്‍ കുഞ്ഞാലി ക്കുട്ടി മല്‍സരി ക്കുന്ന തോടെ അദ്ദേഹ ത്തിന്റെ നിയമ സഭാ മണ്ഡല മായ വേങ്ങര യില്‍ ഉപ തെരഞ്ഞെ ടുപ്പ് നടത്തേണ്ടി വരും. ഈ വിഷയം യു. ഡി. എഫ്. യോഗ ത്തിൽ ഉന്നയിച്ചു എങ്കിലും ചർച്ച ഉണ്ടായില്ല എന്നറിയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി

October 5th, 2015

malayali-peringod-thattathazhath-against-drug-addicts-ePathram
പട്ടാമ്പി : ലഹരി ഉപയോഗി ക്കുന്നവരെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കാൻ അനുവദിക്കരുത് എന്നും സ്ഥാനാര്‍ത്ഥി പട്ടിക കളില്‍ നിന്നു വരെ മാറ്റി നിർത്തണം എന്നും കേരള മദ്യ നിരോധന സമിതി പട്ടാമ്പി താലൂക്ക് കമ്മിറ്റി യോഗം രാഷട്രീയ പാര്‍ട്ടി കളോട് ആഹ്വാനം ചെയ്തു.

മദ്യപാനി കളും മറ്റു ലഹരി ഉത്പന്നങ്ങള്‍ ഉപയോഗി ക്കുന്ന വരും മദ്യ ശാല കള്‍ക്ക് ഒത്താശ ചെയ്യുന്നവരും ജന പ്രതിനിധി കൾ ആയാല്‍ നാട് അരക്ഷിതാ വസ്ഥയിൽ ആവും എന്നും യോഗം മുന്നറിയിപ്പ് നല്‍കി. പഞ്ചായത്തു കളെ സമ്പൂര്‍ണ്ണ ലഹരി വിമുക്ത മാക്കാന്‍ സഹ കരിക്കുന്ന വര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടിക യില്‍ മുന്‍ഗണന നല്‍കണം എന്നും യോഗം ആവശ്യപ്പെട്ടു.

യോഗ ത്തില്‍ ഹുസൈന്‍ തട്ടത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. കെ. അലി, വേലുണ്ണി, വിനോദ് തൃത്താല, റസാഖ് പെരിങ്ങോട്, ഫൈസല്‍. കെ, സല്‍മാന്‍ മതില്‍ പറമ്പില്‍, ഹയാത്തുദ്ദീന്‍, നിസാര്‍ ആലൂര്‍, അലിഫ് ഷാ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി

12 of 301112132030»|

« Previous Page« Previous « തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 2, 5 തീയതി കളിൽ – ഫല പ്രഖ്യാപനം 7ന്
Next »Next Page » ഓണ്‍ലൈന്‍ പെണ്‍‌വാണിഭം: രശ്മി ആര്‍ നായരും രാഹുല്‍ പശുപാലും പിടിയില്‍ »



  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine