75 ശതമാനം പോളിംഗ്

April 14th, 2011

vs-achuthanandan-voting-epathram

തിരുവനന്തപുരം : കടുത്ത പോരാട്ടത്തിന്റെ സൂചനകളുമായി ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കേരളം 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മൂവായിരത്തി എഴുന്നൂറ്റി മൂന്നു ബൂത്തുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയ കണ്ണൂരില്‍ പോലും തെരഞ്ഞെടുപ്പ്‌ ശാന്തമായിരുന്നു. സംസ്ഥാനത്തെ ചില ഇടങ്ങളില്‍ ചില്ലറ പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവെങ്കിലും ഇതൊന്നും ക്രമസമാധാന പ്രശ്നങ്ങളായി മാറിയില്ല എന്നതില്‍ കേരളത്തിന്‌ അഭിമാനിക്കാം.

80.3 ശതമാനത്തോടെ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80.2 ശതമാനവുമായി തൊട്ടു പുറകെ കോഴിക്കോടും ഉണ്ട്. പതിവ്‌ പോലെ ഏറ്റവും കുറവ്‌ പോളിംഗ് നടന്നത് 68.3 ശതമാനവുമായി തിരുവനന്തപുരത്താണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളം പോളിംഗ് ബൂത്തിലേക്ക്‌

April 13th, 2011

election-ink-mark-epathram

തിരുവനന്തപുരം : പതിമൂന്നാം നിയമ സഭയിലേക്കുള്ള ജന പ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ ഇന്ന് കേരളം പോളിംഗ് ബൂത്തിലേക്ക്‌ നീങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജമാക്കിയ 20,758 പോളിംഗ് ബൂത്തുകളില്‍ ഇന്ന് രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസരം ലഭിക്കുക. അടുത്ത മാസം 13നാണ് വോട്ടെണ്ണല്‍.

രാവിലെ തന്നെ കനത്ത പോളിംഗ് ആണ് കേരളത്തില്‍ രേഖപ്പെടുത്തിയത്‌ എന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ കോഴിക്കോട്‌ ജില്ലയില്‍ 20 ശതമാനം വോട്ടര്‍മാരാണ് ആദ്യ മണിക്കൂറില്‍ തന്നെ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയാണ് പോളിംഗ് നിരക്കില്‍ ഏറ്റവും പുറകില്‍ എന്നും കണക്കുകള്‍ സൂചിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ബി. അംഗം തന്നെ മുഖ്യമന്ത്രി ആകണമെന്ന് നിര്‍ബന്ധമില്ല: എസ്. രാമചന്ദ്രന്‍ പിള്ള

April 6th, 2011

s-ramachandran-pillai-epathram

തിരുവനന്തപുരം : മുഖ്യമന്ത്രി പി. ബി അംഗം തന്നെ ആവണമെന്ന് പാര്‍ട്ടിയില്‍ നിയമമൊന്നും ഇല്ലെന്ന് പി. ബി. അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. പി. ബി. അംഗമായ കോടിയേരി ബാലകൃഷ്ണനാണോ, കേന്ദ്ര കമ്മറ്റി അംഗം വി. എസ്. ആണോ മുഖ്യമന്ത്രിയാകുക എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമാ‍അത്തെ ഇസ്ലാമിയുമായി പിണറായിയുടെ കൂടികാഴ്ച തുറന്നു പറയണം: ഉമ്മന്‍ ചാണ്ടി

April 6th, 2011

oommen-chandy-epathram

തിരുവനന്തപുരം : ജമാ‍അത്തെ ഇസ്ലാമിയുമായി പിണറായി വിജയന്‍ നടത്തിയ രഹസ്യ കൂടികാഴ്ച എന്തിനായിരുന്നു എന്ന് ജനങ്ങളോട് തുറന്നു പറയണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹമീദ് വാണിമേല്‍ ജമാ‍അത്തെ ഇസ്ലാമിയില്‍ നിന്നും പുറത്തു വന്നതിനാല്‍ മാത്രമാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത് എന്നും ഇതോടെ സി. പി. എമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് ഒന്നു കൂടി മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , ,

1 അഭിപ്രായം »

എം. ഐ. ഷാനവാസിനെതിരെ നടപടി എടുക്കണം: ടി. എച്ച്. മുസ്തഫ

April 6th, 2011

election-epathramതിരുവനന്തപുരം : എം. ഐ. ഷാനവാസ് എം. പി. ക്കെതിരെ കെ. പി. സി. സി. പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി. എച്ച്. മുസ്തഫ. ജമാ‍അത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണെന്നും, ഷാനവാസിന് എല്ലാ മുസ്ലീം തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിക്കു ന്നവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുമെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും ടി. എച്ച്. മുസ്തഫ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആനവാല്‍ ‌പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി
Next »Next Page » ജമാ‍അത്തെ ഇസ്ലാമിയുമായി പിണറായിയുടെ കൂടികാഴ്ച തുറന്നു പറയണം: ഉമ്മന്‍ ചാണ്ടി »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine