ബിജെപിയിലേക്ക് പോകാൻ കെ വി തോമസ് ടോം വടക്കനല്ല : കെ സുധാകരൻ

March 17th, 2019

k-sudhakaran-epathram

മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കെ വി തോമസിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റി നിർത്തിയ നടപടി അൽപം കൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു. കെ വി തോമസിനെ പോലെ മുതിർന്ന ഒരു നേതാവിന് സീറ്റ് നൽകാനാവില്ലെങ്കിൽ അക്കാര്യം അദ്ദേഹത്തെ നേരെത്തെ അറിയിക്കണമായിരുന്നെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സോണിയ ഗാന്ധി വരച്ച വരയിൽ കെ വി തോമസ് വരും. മാനസിക പ്രയാസം മൂലമാണ് അദ്ദേഹം ഇന്നലെ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ടതിന്‍റെ പേരിൽ ബിജെപിയിലേക്ക് പോകാൻ കെ.വി തോമസ് ടോം വടക്കൻ അല്ലെന്നും കെ സുധാകരൻ പറഞ്ഞു

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

March 17th, 2019

ramesh_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.

എംഎൽഎമാർക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോപ്പുലർ ഫ്രണ്ടിന്‍റെ വോട്ട് വേണ്ടെന്ന് പറയാൻ ചെന്നിത്തല തയ്യാറായില്ല.അതേസമയം, ഇടുക്കിയും വടകരയും വിട്ടു നൽകില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.ജെ ജോസഫ് ഇടുക്കിയില്‍ സ്വതന്ത്രനായി മല്‍സരിക്കും ; നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്സ്

March 15th, 2019

p j joseph-epathram

തിരുവനന്തപുരം : കേരള കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ആലോചന. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി സീറ്റ് ജോസഫിനു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.

കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്ന് മാണി വിഭാഗം ആരോപിച്ചു. നിലവിലെ തര്‍ക്കങ്ങള്‍ ഈ നീക്കത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഇല്ലെന്നും പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും മാണി വിഭാഗം വ്യക്തമാക്കി. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം ഡി.സി.സി വിശദീകരിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ്സ് അധി കാര ത്തില്‍ വന്നാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ക്ക് പ്രത്യേക മന്ത്രാലയം : രാഹുല്‍ ഗാന്ധി

March 14th, 2019

congress-president-rahul-gandhi-epathram
തൃപ്രയാര്‍ : മത്സ്യത്തൊഴി ലാളി കളുടെ പ്രശ്ന ങ്ങള്‍ ക്ക് പരിഹാരം കാണു വാന്‍ പ്രത്യേക മന്ത്രാ ലയം പരി ഗണ നയില്‍ എന്ന് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. തൃപ്രയാറില്‍ നടന്ന ദേശീയ ഫിഷര്‍ മെന്‍ പാര്‍ല മെന്റില്‍ വെച്ചാ യിരുന്നു രാഹുല്‍ ഗാന്ധി യുടെ പ്രഖ്യാ പനം.

നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ് മത്സ്യ ത്തൊഴി ലാളി കള്‍. എന്നാല്‍ അവരെ മോഡി സര്‍ ക്കാര്‍ അവ ഗണി ക്കുക യാണ്. നരേന്ദ്ര മോഡി യെ പ്പോലെ കപട വാഗ്ദാ ന ങ്ങള്‍ ഞാന്‍ നല്‍കാറില്ല. നടപ്പാ ക്കുന്ന കാര്യ ങ്ങള്‍ മാത്രമേ ഞാന്‍ പറയുക യുള്ളൂ എന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യക്ക് ആവശ്യ മുള്ള സമയത്ത് എല്ലാം നിങ്ങള്‍ മത്സ്യ ത്തൊഴി ലാളി കളുണ്ട്. പക്ഷേ നിങ്ങള്‍ക്ക് ആവശ്യം ഉള്ളപ്പോള്‍ ആരുമില്ല എന്ന താണ് സ്ഥിതി. കോണ്‍ഗ്രസ്സ് അധികാര ത്തില്‍ വന്നാല്‍ പ്രത്യേക മന്ത്രാ ലയം രൂപ വല്‍ക്കരിക്കുന്ന തോടെ മത്സ്യ ത്തൊഴി ലാളി കളുടെ പ്രശ്ന ങ്ങള്‍ക്ക് പരി ഹാര മാകും എന്നും രാഹുല്‍ ഊന്നി പ്പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജോസഫിന് സീറ്റില്ല ; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മല്‍സരിക്കും

March 12th, 2019

km-mani-epathram

കോട്ടയം : നാടകീയ നീക്കങ്ങൾക്കൊടുവിൽ പി ജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കെ എം മാണി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം.

സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ ജോസഫിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ചാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത്. ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയും നിലപാടെടുത്തിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫ്ലക്സ് ബോർഡുകൾക്ക് നിരോധനം
Next »Next Page » ആനയെഴുന്നള്ളിപ്പ് :​ രാവിലെ 10 മണി മുതല്‍ 4 മണി വരെ പാടില്ല »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine