- ലിജി അരുണ്‍
വായിക്കുക: ആനക്കാര്യം, ദുരന്തം, വന്യജീവി
കട്ടപ്പന : ഇടുക്കിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. 1.8 തീവ്രതയുള്ള ഭൂകമ്പമാണ് ഇവിടെ ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രവും മറ്റ് വിശദാംശങ്ങളും പിന്നീട് ലഭ്യമാകും എന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 02:39നാണ് ഭൂചലനം അനുഭവപ്പെട്ടത്.
- ജെ.എസ്.
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിതാല്‍ അതിന്റെ നിയന്ത്രണം തമിഴ് നാടും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്തമായി നടത്താന്‍ കേരളം തയ്യാറാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇത്തരമൊരു സംവിധാനം ഇപ്പോള്‍ കോയമ്പത്തൂരിലേക്ക് ജലം നല്‍കുന്ന ശിരുവാണി അണക്കെട്ടില്‍ നിലവിലുണ്ട്. ഇത്തരമൊരു നിയന്ത്രണത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് കേരളത്തിന് തികച്ചും തുറന്ന സമീപനമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
തമിഴ് നാടിന് ഇപ്പോള്‍ ലഭിക്കുന്ന അതെ അളവില്‍ ജലം പുതിയ അണക്കെട്ട് പണിതാലും ലഭ്യമാക്കും എന്ന കേരളത്തിന്റെ ഉറപ്പിന് ലഭിച്ച അംഗീകാരമാണ് പുതിയ അണക്കെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നതിലും പത്തു ശതമാനം കൂടുതല്‍ ജലം തമിഴ് നാടിന് നല്‍കാം എന്ന് കേരളം സമ്മതിച്ചതായി ചില സൂചനകള്‍ ഉണ്ട്.
- ജെ.എസ്.
വായിക്കുക: എതിര്‍പ്പുകള്‍, ദുരന്തം, വിവാദം
തൃശ്ശൂര്‍: തൃശ്ശൂര്‍ മുളങ്കുന്നത്തു കാവിനടുത്ത് അത്താണിയില്‍ വെടിക്കെട്ടു ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളറ്റ ഏഴു പേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപകടത്തില്‍ പടക്ക നിര്‍മ്മാണ ശാലയുടെ ഉടമയായ ജോഫിയും കൊല്ലപ്പെട്ടു. വാഹനങ്ങള്‍ എത്തുവാന്‍ ബുദ്ധിമുട്ടുള്ള ഒരു കുന്നിന്റെ മുകളില്‍ ആയിരുന്നു പടക്ക നിര്‍മ്മാണ ശാല. അപകടം ഉണ്ടായപ്പോള്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്തെത്തുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇത് രക്ഷാ പ്രവര്‍ത്തനങ്ങളെ വൈകിപ്പിക്കുവാന്‍ ഇടയാക്കി. രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് തീ പൂര്‍ണ്ണമായും അണയ്ക്കുവാനായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ചില വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി റിസ്വാനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കളക്ടറുടെ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി അഷ്‌റഫിനെയാണ് കഴക്കൂട്ടം സി. ഐ. അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫിനെ പിന്നീട് വിട്ടയച്ചു.
കൊല്ലം സ്വദേശിനിയായ റിസ്വാന 2011 ജനുവരി 28 നായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ അഷ്‌റഫിനെതിരെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. നേരത്തെ അഷ്‌റഫുമായി റിസ്വാനയുടെ വിവാഹം ഉറപ്പിച്ചിരുന്നു, ഇരുവരും തമ്മില്‍ അടുപ്പത്തിലുമായിരുന്നു. പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്‍വാങ്ങുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടര്‍ പി. ബി. സലീമിന്റെ സഹോദരനാണ് അറസ്റ്റിലായ അഷ്‌റഫ്.
- ന്യൂസ് ഡെസ്ക്