കട്ടപ്പന : 2009 സെപ്റ്റംബര്‍ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നത്. അന്ന് മരണമടഞ്ഞ 45 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് തേക്കടി ബോട്ട് സ്റ്റേഷനില്‍ ഇന്നലെ രാവിലെ 11 മണിക്ക് നിശബ്ദ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ പൌര പ്രമുഖര്‍ പങ്കെടുത്തു.
75 പേര്‍ക്ക് യാത്ര ചെയ്യുവാനുള്ള കെ. ടി. ഡി. സി. യുടെ “ജല കന്യക” എന്ന ബോട്ടില്‍ അപകടം നടക്കുമ്പോള്‍ 92 പേര്‍ ഉണ്ടായിരുന്നു എന്നാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ് ഇ. മൊയ്തീന്‍ കുഞ്ഞ് കമ്മീഷന്‍ കണ്ടെത്തിയത്.