കൊച്ചി: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രാജ്യാന്തര മാനദണ്ഡമനുസരിച്ച് 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്‌തു. എയര്‍ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചത്. മരിച്ചവരുടെ പ്രായവും ജോലിയും പരിഗണിക്കാതെ നഷ്‌ടപരിഹാരം നല്‍കുന്നത് ശരിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. 2010 മെയിലുണ്ടായ വിമാനദുരന്തത്തില്‍ 158 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. നഷ്‌ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധി വ്യോമയാന മന്ത്രാലയം സ്വാഗതം ചെയ്‌തതിനു തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കിയത്.