- ലിജി അരുണ്‍
കല്‍പ്പറ്റ: ഒരു ഇടവേളക്ക് ശേഷം വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തിരിച്ചു വരുന്നു. കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന വി.എസ്. അച്ച്യുതാനന്തന്‍ സര്‍ക്കാര്‍ വയനാടിനു പ്രത്യേക പാക്കേജ് തയ്യാറാക്കി കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ നടപ്പില്‍ വരുത്തി. ഇതേ തുടര്‍ന്ന് കര്‍ഷകരുടെ ആത്മഹത്യ വളരെ കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും മലയോര കാര്‍ഷിക മേഘലയില്‍ കര്‍ഷക ആത്മഹത്യ തിരിച്ചുവരുന്നതായാണ് സമീപ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ മൂന്നു കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഏറ്റവും ഒടുവില്‍ ജില്ലയിലെ തൃക്കൈപ്പറ്റ മുരുക്കും കുന്ന് സ്വദേശി വര്‍ഗ്ഗീസ് (രാജു) എന്ന കര്‍ഷകന്‍ കടബാധ്യത മൂലം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭൂമി പാട്ടാത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്ന വര്‍ഗ്ഗീസിന് മൂന്നു ലക്ഷം രൂപ കടം ഉണ്ടായിരുന്നു. വയനാട്ടിലെ ചെറുകിട കര്‍ഷകരില്‍ അധികവും ഇഞ്ചി, വാഴ തുടങ്ങിയ ഹൃസ്വകാല കൃഷിയെ ആശ്രയിക്കുന്നവരാണ്. ജില്ലക്കകത്തും സമീപ സംസ്ഥാനമായ കര്‍ണ്ണാടകയിലെ കുടകിലും ഇവര്‍ കൃഷിയിറക്കുന്നു. ബാങ്കുകളുടെ നൂലാമാലകള്‍ മൂലം പാട്ടത്തിനു ഭൂമിയെടുത്ത് കൃഷിയിറക്കുന്നവരില്‍ അധികവും മൂലധനത്തിനായി ബ്ലേഡ് പലിശക്കാരെ ആണ് സമീപിക്കുന്നത്. ഇത്തരത്തില്‍ കൃഷിയാവശ്യത്തിനായി ബ്ലേഡ് മാഫിയയില്‍ നിന്നും അമിത പലിശക്ക് കടമെടുക്കുന്നവരാണ് കൂടുതലും കടക്കെണിയില്‍ പെടുന്നത്. കൂടാതെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില വര്‍ദ്ധിച്ചതും, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും കാര്‍ഷിക മേഘലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
വായിക്കുക: തൊഴിലാളി, ദുരന്തം, മനുഷ്യാവകാശം
കാസര്‍ഗോഡ്: തലമുറകളെ ഭീകരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമുഖ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയില്‍. ‘കില്ലര്‍ സ്‌പ്രേ’ (India: Killer spray) എന്ന 25 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി അല്‍ ജസീറ പ്രവര്‍ത്തകര്‍ കാസര്‍കോട്ടെത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ എന്നിവരുടെയെല്ലാം സഹായത്തോട് കൂടിയാണ് ഡോക്യമെന്ററി ചീത്രീകരിച്ചത്. ഡോക്യുമെന്ററി ഇരകളുടെ ദുരന്തത്തിന്റെ എല്ലാ വശങ്ങളും വിശദീകരിക്കുന്നു എന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാക്കള്‍ പറഞ്ഞു .
- ഫൈസല്‍ ബാവ
വായിക്കുക: ആരോഗ്യം, ദുരന്തം, പരിസ്ഥിതി, മാധ്യമങ്ങള്‍
പാലക്കാട് : പോക്കറ്റടിക്കാരന്‍ എന്ന സംശയത്തില്‍ ജനം മര്‍ദ്ദിച്ചു കൊന്ന രഘുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് എം. ബി. രാജേഷ് എം. പി. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ച രഘുവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുകയും മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണം എന്നും രഘുവിന്റെ ശവ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു മടങ്ങവേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച എം.പി. ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. രഘുവിനെ തല്ലിക്കൊന്ന സ്വന്തം ഗണ്‍മാനെ ന്യായീകരിക്കാന്‍ ശ്രമിച്ച കെ. സുധാകരനെയും രാജേഷ് നിശിതമായി വിമര്‍ശിച്ചു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ദുരന്തം
അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിക്ക് സമീപമുള്ള ഔവര്‍ ലേഡി കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സിസിലി എന്ന റോസ്‌ലി (18) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് സിസ്റ്റര്‍ സിസിലി. കോണ്‍വെന്റിലെ മുകള്‍ നിലയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി യതായാണ് കോണ്‍വെന്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പെ മൃതദേഹം അഴിച്ച് താഴെ കിടത്തിയിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരെ അകത്തേക്ക് കടത്തി വിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജന പ്രതിനിധികളെ മാത്രം അകത്തേക്ക് കടത്തി വിട്ടു.
- എസ്. കുമാര്‍