യാത്രക്കാര്‍ക്ക് എതിരെ കേസ്‌ : സ്റ്റേഷനില്‍ എം. എല്‍. എ. സത്യാഗ്രഹം നടത്തി

October 26th, 2012

k-v-abdul-khader-gvr-mla-epathram
തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്സ് പ്രസ്സില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മി ലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഭവ വികാസ ങ്ങളുടെ പേരില്‍ ആറ് യാത്രക്കാരുടെ പേരില്‍ വലിയതുറ പോലീസ് വധഭീഷണി ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ക്ക് കേസെടുത്തു.

യാത്രക്കാരെ ശല്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി യും ഗുരുവായൂര്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ഖാദര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.

എയര്‍ ഇന്ത്യ വിമാന ത്തിലെ പൈലറ്റായ രൂപാലി വാംഗ്മാനി വലിയതുറ പോലീസിന് നല്‍കിയ പരാതി യുടെ അടിസ്ഥാന ത്തിലാണ് പോലീസ് കേസെടുത്തത്.

വധ ഭീഷണി, തടഞ്ഞു വെയ്ക്കല്‍, അസഭ്യം പറയുക, കൈയേറ്റം ചെയ്യുക, ആക്രമിക്കാനായി സംഘം ചേരുക എന്നീ കേസു കളാണ് യാത്രക്കാരുടെ പേരില്‍ പോലീസ് ചുമത്തിയിരിക്കു ന്നത്.  സംഭവ ദിവസമായ വെള്ളി യാഴ്ച തന്നെ പോലീസ് കേസെടുത്തിരുന്നു.

air-india-passengers-with-mla-ePathram

ചൊവ്വാഴ്ചയും ബുധനാഴ്ച യുമായി അന്വേഷണ സംഘം ആറു യാത്ര ക്കാരെയും വലിയതുറ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് യാത്രക്കാര്‍ എത്തി. ഇവരെ പ്രത്യേക മുറിയിലിരുത്തി അന്വേഷണ സംഘം മൊഴികള്‍ രേഖപ്പെടുത്തി. യാത്രക്കാരുടെ ഫോട്ടോയും എടുത്തു. ആവശ്യമായ സാഹചര്യത്തില്‍ ഇവരെ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞ സാഹചര്യത്തില്‍ ആറു യാത്രക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുന്നത് ശരിയല്ല എന്ന് കെ. വി. അബ്ദുള്‍ഖാദര്‍ എം.  എല്‍.  എ. പറഞ്ഞു. പ്രവാസി കളെ ക്രിമിനലുകളെ പ്പോലെ അപമാനിക്കരുത്. യാത്രക്കാര്‍ നടത്തിയത് സ്വാഭാവികമായ പ്രതികരണമാണ്. മടങ്ങിപ്പോകേണ്ട യാത്ര ക്കാരുടെ ഫോട്ടോ എടുക്കേണ്ട തിന്റെ ആവശ്യം എന്താണെന്നും ജനാധിപത്യ വിരുദ്ധവും സമൂഹ ത്തോടുള്ള പ്രതികാരവുമാണ് ഇതെന്നും എം. എല്‍. എ. പറഞ്ഞു.

air-india-express-victims-dim-bright-kader-ePathram

പ്രവാസികളോട് കാണിക്കുന്ന അപമാനകരമായ പ്രവര്‍ത്തിയാണ് ഇതെന്ന് കെ. വി. അബ്ദുല്‍ ഖാദറിനെ സന്ദര്‍ശിച്ച സി. പി. എം. ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള പ്രവാസി ജില്ലാ ഘടക ത്തിന്റെ നേതൃത്വ ത്തിലും സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു.

എറണാകുളം ഇടവനക്കാട് സ്വദേശി മനോജ് ശിവന്‍, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി തോംസണ്‍, കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫ്, കുന്നംകുളം സ്വദേശി അബ്ദുള്‍ഖാദര്‍, കുറ്റിപ്പുറം സ്വദേശി റാഷിദ്, എറണാകുളം സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ തെളിവെടുപ്പിന് ഹാജരായി

October 21st, 2012

air-india-express-air-hostess-ePathram
കൊച്ചി : നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട അബുദാബി -കൊച്ചി എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിനെ ത്തുടര്‍ന്ന് വിമാന ത്തില്‍ പ്രതിഷേധിച്ച ആറ് യാത്രക്കാരില്‍ നാലു പേര്‍ തെളിവെടുപ്പിനായി നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ഹാജരായി.

air-india-express-victims-dim-bright-kader-ePathram

എയര്‍ ഇന്ത്യാ വിമാന ത്തിലെ യാത്ര ക്കാരായിരുന്ന അഷറഫ്, അബ്ദുള്‍ ഖാദര്‍, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് എന്നിവരാണ് പ്രതിഷേധ സമരത്തില്‍ മുന്നില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച യാണ് കാലാവസ്ഥ മോശം എന്ന് പറഞ്ഞു നെടുമ്പാശേരി യില്‍ ഇറങ്ങേണ്ടി യിരുന്ന വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് വിമാനം കൊച്ചിയില്‍ എത്തിയപ്പോള്‍ ഈ ആറ് യാത്ര ക്കാരെയും തടഞ്ഞു വെക്കുകയും പൊലീസിന്റെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും നേതൃത്വ ത്തില്‍ ചോദ്യം ചെയ്യുകയും ഉണ്ടായി.

തെളിവ് നല്‍കാന്‍ നെടുമ്പാശ്ശേരി യില്‍ ഹാജരാകാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ശരത് ശ്രീനീവാസനാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമാനം കൊച്ചിയിലേക്ക് : യാത്രക്കാർക്ക് എതിരെ നടപടിയില്ല

October 19th, 2012

air-india-epathram

തിരുവനന്തപുരം : നാടകീയമായ സംഭവങ്ങൾക്ക് ഒടുവിൽ എയർ ഇന്ത്യാ വിമാനം കൊച്ചിയിലേക്ക് പറക്കും എന്ന് തീരുമാനമായി. നേരത്തെ പറഞ്ഞതിന് വിപരീതമായി യാത്രക്കാർക്ക് എതിരെ നിയമ നടപടി ഉണ്ടാവില്ല എന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ വിമാനം റാഞ്ചുകയാണ് എന്ന പൈലറ്റിന്റെ അടിയന്തര സന്ദേശം തെറ്റായിരുന്നു എന്നാണ് വിലയിരുത്തൽ. ഇത്തരം തെറ്റായ സന്ദേശം നൽകിയ പൈലറ്റിന് എതിരെ നടപടി ഉണ്ടാവും എന്നാണ് സൂചന. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞതിനാൽ വിമാനം കൊച്ചിയിലേക്ക് കൊണ്ടുപോവാൻ വേറെ പൈലറ്റിനെ തയ്യാറാക്കിയിട്ടുണ്ട്.

വിമാനം റാഞ്ചൽ സന്ദേശം മറ്റ് വിമാനത്താവളങ്ങളിലേക്ക് കൂടി എത്തിയതിനാൽ ഇത് ഒരു വ്യാജ സന്ദേശമാണ് എന്ന് എല്ലാ വിമാനത്താവളങ്ങളേയും അറിയിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമേ വിമാനത്തിന് പറക്കാനാവൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ കേരള വിഷുവിന്‌

October 9th, 2012

air-kerala-epathram
തിരുവന്തപുരം : കേരള ത്തിന്റെ സ്വന്തം വിമാന ക്കമ്പനിയായ എയര്‍ കേരള 2013 ഏപ്രില്‍ 14 വിഷുവിന് ആദ്യ ടേക്ഓഫ് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഭ്യന്തര സര്‍വീസാണോ അതോ രാജ്യാന്തര ഫ്ലൈറ്റാണോ ആദ്യം പറന്നുയരുക എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ. എ. എന്‍. എസിന് നല്‍കിയ അഭിമുഖ ത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

100 കോടി പ്രാഥമിക മൂലധനവു മായി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ മുമ്പാകെ എയര്‍ കേരള അടുത്ത മാസം അപേക്ഷ നല്‍കും. നിലവിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രാജ്യാന്തര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കൂ. കൂടാതെ ഇരുപതു വിമാന ങ്ങളുമാണ് രാജ്യാന്തര സര്‍വ്വീസിന് അനുമതി ലഭിക്കാന്‍ ആവശ്യം. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയപ്പോള്‍ രാജ്യാന്തര സര്‍വീസ് നടത്തു ന്നതിന് നിയമ ത്തില്‍ കേന്ദ്രം ഇളവ് നല്‍കി. എയര്‍ ഇന്ത്യ യുടെ ഉപ കമ്പനി എന്ന പേരിലാണ് അന്ന് നിയമ ത്തില്‍ ഇളവ് നല്‍കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നല്‍കിയ അതേ ഇളവ് എയര്‍ കേരളയ്ക്കും അനുവദിക്കണം എന്നാണ് കേരളവും ആവശ്യപ്പെടുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയാളി കളായ പ്രവാസി വ്യവസായികള്‍ പലരും എയര്‍ കേരള യുമായി സഹകരിക്കാനുള്ള താത്പര്യം അറിയിച്ചു കഴിഞ്ഞു. ആയിര ക്കണക്കിന് തൊഴിലാളി കളാണ് പ്രവാസി വ്യവസായി കളായ മലയാളി കളുടെ കമ്പനി കളില്‍ ജോലി ചെയ്യുന്നത്. അവിടങ്ങളിലെ ജീവനക്കാരെ ക്കൊണ്ട് ഓഹരി എടുപ്പിക്കാം എന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ 500 കോടി രൂപ മൂലധനമായി സമാഹരിക്കുക ബുദ്ധിമുട്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. 10,000 രൂപയാണ് ഓഹരിത്തുക യായി നിശ്ചയിച്ചിട്ടുള്ളത്.

തിരുവനന്തപുരം വിമാനത്താവള ത്തോട് അനുബന്ധിച്ച് എയര്‍ ഇന്ത്യ അടുത്തിടെ പുതിയ ഹാങ്ങര്‍ സ്ഥാപിച്ചിരുന്നു. എയര്‍ ഇന്ത്യ യുമായി കരാറില്‍ ഏര്‍പ്പെട്ടു കൊണ്ട് അറ്റകുറ്റപ്പണിയുടെ നിരക്ക് നല്‍കി എയര്‍ കേരളയ്ക്ക് ഇവിടത്തെ ഹാങ്ങര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയു മെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് എയര്‍ ഇന്ത്യ ഹാങ്ങര്‍ സ്ഥാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ കേരളയുടെ സാധ്യതാപഠന ചുമതല വി. ജെ. കുര്യന്

September 10th, 2012

air-kerala-epathram

കൊച്ചി: എയര്‍ കേരള വിമാനക്കമ്പനിയുടെ സാധ്യതാപഠന ചുമതല സിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി. ജെ. കുര്യന്. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നാലു മാസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രവാസി പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് വിമാന കമ്പനിക്കു വേണ്ടി 200 കോടി രൂപ ഓഹരി വില്പനയിലൂടെ സമാഹരിക്കും. പദ്ധതിക്കായി എയര്‍ കേരള ഇന്റര്‍നാഷ്ണല്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.

സിയാലിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത സംരംഭമായാണ് എയര്‍ കേരള വിഭാവനം ചെയ്തിരിക്കുന്നത്. നികുതിയിളവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കമ്പനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കും. വിമാനയാത്രാ നിരക്ക് വല്ലാത വര്‍ദ്ധിച്ചതിനാല്‍ പല മലയാളി കുടുംബങ്ങളും ഈ അവധിക്കാലത്ത് നാട്ടിലേക്ക് വന്നില്ലെന്നും ഗൾഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളെ സഹായിക്കുവാനാണ് എയര്‍ കേരള തുടങ്ങുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

16 of 1910151617»|

« Previous Page« Previous « ടി. പി. വധം : സി. ബി. ഐ. അന്വേഷണം വേണ്ടെന്ന് സി. പി. എം.
Next »Next Page » ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine