ദക്ഷിണാഫ്രിക്കയില്‍ കാണാതായ യുവാവിന് വേണ്ടി അന്വേഷണം ആരംഭിച്ചു

December 16th, 2010

nithin-k-baby-epathram

കല്‍പ്പറ്റ : പ്രിട്ടോറിയ യില്‍ വെച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളി നിഥിന്‍ കെ. ബേബിയെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര പ്രവാസ കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രിട്ടോറിയയിലെ സണ്ണി ഡെയില്‍ പോലീസ്‌ ചൊവ്വാഴ്ച തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും വയലാര്‍ രവി കാണാതായ യുവാവിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി പ്രിട്ടോറിയയില്‍ റിസോര്‍ട്ട് നടത്തുന്ന നിഥിന്‍ കെ. ബേബി തിങ്കളാഴ്ച ഏതാനും സുഹൃത്തുക്കളെ കണ്ടു ജോഹന്നാസ്ബര്‍ഗില്‍ നിന്നും പ്രിട്ടോറിയ യിലേക്ക്‌ മടങ്ങുന്ന വഴിയാണ് ഒരു സംഘം അജ്ഞാതര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നവരെ പിരിച്ചു വിടണം: ഹൈക്കോടതി

November 12th, 2010

കൊച്ചി: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തു ജോലി ചെയ്യുന്നവരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഇത്തരത്തിലുള്ളവരെ പിരിച്ചു വിട്ട്  പകരം പുതിയ നിയമനം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരക്കാര്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ അടക്കം ഉള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ മാത്രം സര്‍വ്വീസില്‍ തുടരുന്നത് അപലപനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗള്‍ഫില്‍ നേഴ്സായി ജോലി ചെയ്യുന്ന ഒരു സ്ത്രീ തന്റെ അവധി നീട്ടിക്കിട്ടുവാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് നിരസിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യുന്നു

September 22nd, 2010

norka-card-epathram
കാസര്‍കോട്‌: 2008 സെപ്‌തംബര്‍ ഒന്നു മുതല്‍ 2010 ജൂലൈ 31 വരെയുളള തീയ്യതികളില്‍ നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനായി കോഴിക്കോട്‌ നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷന്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിച്ച്‌ ഇതു വരെ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിച്ചിട്ടില്ലാത്ത കാസര്‍കോട്‌ ജില്ലയിലെ അപേക്ഷകര്‍ക്ക്‌ സെപ്‌തംബര്‍ 22, 23 തീയ്യതികളില്‍ കാസര്‍കോട്‌ കളക്‌ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ നിന്നും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്‌. രാവിലെ 11 മുതല്‍ വൈകിട്ട്‌ 3 മണി വരെയുളള സമയത്ത്‌ അപേക്ഷകനോ, അവരുടെ ബന്ധുക്കള്‍ക്കോ പണമടച്ച രശീതി, വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, നോര്‍ക്ക റൂട്ട്‌സ്‌ അയക്കുന്ന പോസ്റ്റല്‍ കാര്‍ഡ്‌, ഇന്‍ലന്റ്‌ ലെറ്റര്‍, എന്നിവയുമായി വന്ന്‌ കാര്‍ഡ്‌ കൈപ്പറ്റാവുന്നതാണ്‌.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക്‌ അഭിമാനമായി മണികണ്ഠന്‍ പുരസ്കാരം ഏറ്റുവാങ്ങി

September 21st, 2010

p-manikantan-award-speech-epathram

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ പുരസ്കാര ജേതാക്കള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാവും എന്നതിനാലാണ് മന്ത്രി ചടങ്ങില്‍ നിന്നും മാറി നിന്നത്.

p-manikantan-award

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചത് പ്രവാസി സമൂഹത്തിന് അഭിമാനമായി. പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ചാണ് പുരസ്കാര ദാനം നടന്നത്.

മറ്റ് പുരസ്കാരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അവഗണനയ്ക്കെതിരെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച്

September 17th, 2010

calicut-international-airport-karipur-epathram

കോഴിക്കോട്‌ : കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന അവഗണനയ്ക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിമാന താവളത്തിലേയ്ക്ക്‌ മാര്‍ച്ച് നടത്തി. എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തതിന് എതിരായിട്ട് കോഴിക്കോട്‌ നിന്നും ചേംബര്‍ ഓഫ് കൊമ്മേഴ്സ്‌, സി.പി.ഐ.(എം.), സി. പി. ഐ., പ്രവാസി സംഘം, പ്രവാസി മലയാളി പഠന കേന്ദ്രം എന്നിങ്ങനെ നിരവധി സംഘടനകള്‍ പങ്കെടുത്തു കൊണ്ടുള്ള വമ്പിച്ച മാര്‍ച്ച് മേയര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ വന്‍ തോതിലുള്ള സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.

മേയര്‍ എം. ഭാസ്കരന്‍ മാര്ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, എം.എല്‍.എ. പ്രദീപ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മേയറും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, എം.എല്‍.എ. യും ചേര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിവേദനം സമര്‍പ്പിച്ചു.

എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുക വഴി പ്രവാസികളായ യാത്രക്കാര്‍ക്ക്‌ നേരിട്ട ബുദ്ധിമുട്ടുകള്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനെതിരെ വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്ന് എം.എല്‍.എ. പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇതിനു പുറമേ വിമാന താവളത്തിന്റെ വികസനവും നിവേദനത്തില്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട് എന്ന് പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടര്‍ എം.എ. ജോണ്സന്‍ e പത്ര ത്തോട്‌ പറഞ്ഞു. ഒരു മലമുകളില്‍ പരിമിതമായ സ്ഥലത്ത് ടേബിള്‍ ടോപ്‌ റണ്‍ വേ നിലവിലുള്ള വിമാന താവളമാണ് കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാന താവളം. ഇതിന്റെ വികസനത്തിനായി വേണ്ട സ്ഥലമെടുപ്പും മറ്റു കാര്യങ്ങളുമൊക്കെ നീണ്ടു പോവുകയാണ്. ഇതിനു പരിഹാരമായി കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയത് പോലെ, കോഴിക്കോട്‌ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയെ ചുമതലപ്പെടുത്തണം എന്ന നിര്‍ദ്ദേശവും നിവേദനത്തിലുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇസ്ട്രുമെന്ടല്‍ ലാന്‍ഡിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഇനിയും പ്രവര്‍ത്തന ക്ഷമമാക്കേ ണ്ടതുണ്ട്. ഇന്‍സ്ട്രുമെന്റ് ഇസ്ട്രുമെന്ടല്‍ ലാന്‍ഡിംഗ് സിസ്റ്റം പ്രവര്‍ത്തന ക്ഷമം അല്ലാത്തതിനാല്‍ പല വിമാനങ്ങള്‍ക്ക് ഈ വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവുന്നില്ല. ഇത് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അന്താരാഷ്‌ട്ര പദവി തന്നെ നഷ്ടപ്പെടാന്‍ കാരണമായേക്കും. ഇതിനെതിരെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ് എന്നും എം. എല്‍. എ. പ്രദീപ്‌ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

136 ഏക്കര്‍ ഭൂമി ഏറ്റെടുക്കേ ണ്ടതായിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദ ഗതിയിലാണ് നീങ്ങുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ത്വരിതപ്പെടുത്തുന്നതിന് കേരളത്തിലെ ഒരു മന്ത്രിക്ക്‌ ചുമതല നല്‍കണം എന്നാണു നിവേദനത്തിലെ ആവശ്യം.

ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി. ടി. അബ്ദുള്‍ ലത്തീഫ്, ടി. വി. ബാലന്‍, പ്രൊഫ. എ. കെ. പ്രേമജന്‍, എം.എ. ജോണ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

17 of 1710151617

« Previous Page « മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് ടി.വി. അനന്തന്‍ നിര്യാതനായി
Next » ചികിത്സയില്‍ ആയിരുന്ന ആന ചതുപ്പില്‍ വീണു »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine