തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കുറച്ചു

February 10th, 2011

thiruvananthapuram-international-airport-epathram

തിരുവനന്തപുരം: വിമാനത്താവളത്തിലെ യൂസേഴ്‌സ് ഫീ കുറയ്ക്കാന്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയുടെ (എ. ഇ. ആര്‍. എ.) അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 775 രൂപയില്‍ നിന്ന് 575 രൂപയായി കുറയ്ക്കാനാണ് ഇടക്കാല ഉത്തരവ്. ഡല്‍ഹിയില്‍ നടന്ന ട്രൈബ്യൂണല്‍ സിറ്റിംഗിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര യത്രക്കാരില്‍ നിന്ന് ഈടാക്കുന്ന യൂസേഴ്‌സ് ഫീ കുറയ്ക്കാന്‍ എ. ഇ. ആര്‍. എ. ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.

സാധാരണക്കാരായ യാത്രക്കാരാണ് ഏറ്റവും കൂടുതലായി തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് അധികമായി 775 രൂപ ഈടാക്കുന്നത് അന്യായമാണെന്നും സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം യൂസേര്‍സ് ഫീ ഈടാക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ നിലപാട് അറിയിക്കാന്‍ കേരളത്തിന് വേണ്ട സമയം നല്‍കിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും അഞ്ചു ദിവസം മാത്രമായിരുന്നു സര്‍ക്കാരിന് നല്‍കിയത്. ജസ്റ്റിസ് അരിജിത്ത് പസായത്ത് അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ സംസ്ഥാനത്തിന്റെ വിശദമായ വാദം കേട്ടശേഷം അന്തിമ വിധി പറയും.

യൂസേഴ്‌സ് ഫീ പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ മതിയായ സമയം ലഭിച്ചില്ലെന്നു കാട്ടിയാണ് കേരളം ഹര്‍ജി നല്‍കിയത്. അഞ്ചു ദിവസം മാത്രമാണ് ഇതിന് കിട്ടിയത്. പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം വഴി പോകുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക് കനത്ത യൂസേഴ്‌സ് ഫീ താങ്ങാനാവില്ലെന്നും കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. 755 രൂപ വീതം പത്തു വര്‍ഷത്തേക്ക് വാങ്ങാനാണ് എയര്‍പോര്‍ട്ട് അതോറിട്ടി തീരുമാനിച്ചത്. 15 വര്‍ഷം 575 രൂപ പിരിക്കാനുള്ള നിര്‍ദ്ദേശം കേരളം സമര്‍പ്പിച്ചിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദക്ഷിണാഫ്രിക്കയില്‍ കാണാതായ യുവാവിന് വേണ്ടി അന്വേഷണം ആരംഭിച്ചു

December 16th, 2010

nithin-k-baby-epathram

കല്‍പ്പറ്റ : പ്രിട്ടോറിയ യില്‍ വെച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളി നിഥിന്‍ കെ. ബേബിയെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര പ്രവാസ കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രിട്ടോറിയയിലെ സണ്ണി ഡെയില്‍ പോലീസ്‌ ചൊവ്വാഴ്ച തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും വയലാര്‍ രവി കാണാതായ യുവാവിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി പ്രിട്ടോറിയയില്‍ റിസോര്‍ട്ട് നടത്തുന്ന നിഥിന്‍ കെ. ബേബി തിങ്കളാഴ്ച ഏതാനും സുഹൃത്തുക്കളെ കണ്ടു ജോഹന്നാസ്ബര്‍ഗില്‍ നിന്നും പ്രിട്ടോറിയ യിലേക്ക്‌ മടങ്ങുന്ന വഴിയാണ് ഒരു സംഘം അജ്ഞാതര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്നവരെ പിരിച്ചു വിടണം: ഹൈക്കോടതി

November 12th, 2010

കൊച്ചി: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തു ജോലി ചെയ്യുന്നവരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഇത്തരത്തിലുള്ളവരെ പിരിച്ചു വിട്ട്  പകരം പുതിയ നിയമനം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരക്കാര്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ അടക്കം ഉള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ മാത്രം സര്‍വ്വീസില്‍ തുടരുന്നത് അപലപനീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗള്‍ഫില്‍ നേഴ്സായി ജോലി ചെയ്യുന്ന ഒരു സ്ത്രീ തന്റെ അവധി നീട്ടിക്കിട്ടുവാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അത് നിരസിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യുന്നു

September 22nd, 2010

norka-card-epathram
കാസര്‍കോട്‌: 2008 സെപ്‌തംബര്‍ ഒന്നു മുതല്‍ 2010 ജൂലൈ 31 വരെയുളള തീയ്യതികളില്‍ നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനായി കോഴിക്കോട്‌ നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷന്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിച്ച്‌ ഇതു വരെ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിച്ചിട്ടില്ലാത്ത കാസര്‍കോട്‌ ജില്ലയിലെ അപേക്ഷകര്‍ക്ക്‌ സെപ്‌തംബര്‍ 22, 23 തീയ്യതികളില്‍ കാസര്‍കോട്‌ കളക്‌ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ നിന്നും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്‌. രാവിലെ 11 മുതല്‍ വൈകിട്ട്‌ 3 മണി വരെയുളള സമയത്ത്‌ അപേക്ഷകനോ, അവരുടെ ബന്ധുക്കള്‍ക്കോ പണമടച്ച രശീതി, വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, നോര്‍ക്ക റൂട്ട്‌സ്‌ അയക്കുന്ന പോസ്റ്റല്‍ കാര്‍ഡ്‌, ഇന്‍ലന്റ്‌ ലെറ്റര്‍, എന്നിവയുമായി വന്ന്‌ കാര്‍ഡ്‌ കൈപ്പറ്റാവുന്നതാണ്‌.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസികള്‍ക്ക്‌ അഭിമാനമായി മണികണ്ഠന്‍ പുരസ്കാരം ഏറ്റുവാങ്ങി

September 21st, 2010

p-manikantan-award-speech-epathram

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ പുരസ്കാര ജേതാക്കള്‍ ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. കെ. പോക്കര്‍ ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാവും എന്നതിനാലാണ് മന്ത്രി ചടങ്ങില്‍ നിന്നും മാറി നിന്നത്.

p-manikantan-award

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാരം പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്ക് ലഭിച്ചത് പ്രവാസി സമൂഹത്തിന് അഭിമാനമായി. പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ , ദുബായ്‌ ആസ്ഥാനമായുള്ള ഒരു എഞ്ചിനിയറിംഗ് കണ്സല്‍ട്ടിംഗ് കമ്പനിയുടെ ഡിസൈന്‍ ആന്‍ഡ്‌ ക്വാളിറ്റി വിഭാഗം മേധാവിയാണ്.

സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ചാണ് പുരസ്കാര ദാനം നടന്നത്.

മറ്റ് പുരസ്കാരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 1910171819

« Previous Page« Previous « ആല്‍ബങ്ങളുടെ മറവില്‍ പീഡനം – അന്വേഷണം തുടങ്ങി
Next »Next Page » പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യുന്നു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine