
കൊച്ചി : ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ബിർള പബ്ലിക് സ്‌കൂളിലേക്ക് നോർക്ക റൂട്സ് വഴി അദ്ധ്യാപകർ അടക്കം വിവിധ തസ്തിക കളിലേക്ക് നിയമനം നൽകുന്നു. ഏകദേശം 70,000 രൂപക്കും 89,000 രൂപക്കും ഇടയില്‍ അടിസ്ഥാന ശമ്പളം ലഭിക്കും. അദ്ധ്യാപകര്‍ക്കും മറ്റു ഓഫീസ് ജോലികളിലേക്കും പ്രവൃത്തി പരിചയം ഉള്ള വർക്ക് ജനുവരി 10 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾ നോര്‍ക്ക റൂട്സ്വെബ് സൈറ്റില്‍ ലഭിക്കും.
ജോലി സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ടോൾ ഫ്രീ നമ്പർ: 1800 425 3939. (പി. എൻ. എക്സ്. 4540/2020)
































