അലുവാലിയയുടെ പരാമർശം ഭൂമാഫിയയെ സഹായിക്കാൻ

September 13th, 2012

vm-sudheeran-epathram

തിരുവനന്തപുരം: കേരളം സ്വയം ഭക്ഷ്യ സുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടൿ സിങ്ങ് അലുവാലിയയുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷ ഉള്ളിടത്തോളം കാലം സംസ്ഥാനത്തിനു ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയെ കുറിച്ച് വേവലാതി വേണ്ടെന്നും, കേരളത്തില്‍ ഭൂമിയ്ക്ക് കടുത്ത ദൌര്‍ലഭ്യം ഉള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കും വിധത്തിലുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം അലുവാലിയ പറഞ്ഞത്.

അലുവാലിയയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി. എം. സുധീരനും രംഗത്തു വന്നു. മന്‍‌മോഹന്‍ സിങ്ങ്, അലുവാലിയ തുടങ്ങിയ തലയില്‍ കെട്ടുള്ളവര്‍ പറയുന്നത് കേരളീയര്‍ വിശ്വസിക്കില്ല എന്ന് രൂക്ഷമായ ഭാഷയിലാണ് വി. എസ്. അലുവാലിയക്കെതിരെ പ്രതികരിച്ചത്. അലുവാലിയയുടെ പ്രസ്ഥാവനയെ കേരളം അവജ്ഞയോടെ തള്ളുമെന്ന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷ്യ സുരക്ഷയെന്നും, കേരളത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് അലുവാലിയയുടെ പ്രസ്ഥാവന
എന്നും പറഞ്ഞ സുധീരന്‍ ഇത് ഭൂമാഫിയക്ക് കരുത്ത് പകരുന്നതാണെന്നും വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിക്കായി നെല്‍‌വയല്‍ നികത്തുവാന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനു സംസ്ഥാന പരിസ്ഥിതി വകുപ്പ് ശുപാർശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. നെല്‍‌ വയലുകള്‍ നികത്തപ്പെടുന്നത് സംബന്ധിച്ച് നിയമസഭാ സമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, ഈ റിപ്പോര്‍ട്ടിനെ മറികടക്കുന്ന ശുപാര്‍ശയാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

September 11th, 2012
pinarayi-vijayan-epathram
തിരുവനന്തപുരം: എസ്.എന്‍.. സി. ലാവ്‌ലിന്‍ ഇടപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തം നിലയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന മുന്‍ നിലപാട് സി.ബി.ഐ കോടതിയില്‍ ആവര്‍ത്തിച്ചു. ഇ.എം.സ് സാംസ്കാരിക വേദിയും ‘ക്രൈം’മാസികയുടെ പത്രാധിപര്‍ നന്ദകുമാറും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം നടക്കവെ ആണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ സി.ബി.ഐയുടെ അഭിഭാഷകന്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. വാദം പൂര്‍ത്തിയാകാത്തതിനാല്‍ കേസ് സെപ്റ്റംബര്‍ 14 നു വീണ്ടും പരിഗണിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on ലാവ്‌ലിന്‍ ഇടപാട്: പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്ന് സി.ബി.ഐ

എമേര്‍ജിങ്ങ് കേരളയിൽ എമേര്‍ജിങ്ങ് കാബറെയും?

September 8th, 2012

emerging-kerala-cabaret-epathram

തിരുവനന്തപുരം : വിവാദമായ എമേര്‍ജിങ്ങ് കേരളയില്‍ കാബറേ ഡാന്‍സ് തുടങ്ങിയ സൌകര്യങ്ങള്‍ ഉള്ള നിശാ ക്ലബ്ബിനും പദ്ധതി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍. നൈറ്റ് ലൈഫ് സോണ്‍ എന്ന പേരിട്ടിരിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത് ഇന്‍‌കെല്‍ ആണ്. കാബറെ തിയറ്റേഴ്സ്, തീമാറ്റിക് റസ്റ്റോറന്റ്, ഡിസ്കോതെക്ക്, മദ്യശാ‍ലകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വേളിക്ക് സമീപം അഞ്ച് നിലകളിലായിട്ടാണ് ഉല്ലാസ കേന്ദ്രത്തിന്റെ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനായി 40,000 ചതുരശ്രയടി സ്ഥലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരിന് 26 ശതമാനവും സ്വകാര്യ മേഖലയ്ക്ക് 74 ശതമാനവും പങ്കാളിത്തത്തോടെ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളത്തില്‍ സംസ്കാരത്തിനും സാമൂഹിക ജീവിതത്തിനും യോജിക്കാത്ത ഇത്തരം പദ്ധതികള്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഈ പദ്ധതിയെ വിമര്‍ശിച്ചിരുന്നു. നൈറ്റ്‌ ക്ലബ്ബിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഐസ്ക്രീം പാര്‍ളര്‍ പെണ്‍‌വാണിഭ ക്കേസുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ക്ക് വിധേയനായ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

September 5th, 2012

MURALEEDHARAN-epathram

തിരുവനന്തപുരം: എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന്  കോണ്‍‌ഗ്രസ്സ് എം. എല്‍. എയും മുന്‍ കെ.പി.സി.സി പ്രസിഡണ്ടുമായ കെ.മുരളീധരന്. പ്രഖ്യാപനത്തിനു മുമ്പ് യു.ഡി.എഫ് എം.എല്‍.എ മാര്‍ക്ക് ഒരു സ്റ്റഡി ക്ലാസെങ്കിലും നടത്തണമായിരുന്നു. ഇതു ചെയ്തിരുന്നെങ്കില്‍ ചില എം.എല്‍.എ മാര്‍ സെല്‍‌ഫ് ഗോള്‍ അടിക്കുന്നത് ഒഴിവാക്കാമായിരുന്നു.  തിരുവനന്തപുരത്ത് ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മുഖ്യമന്ത്രിയുടെ കാര്യക്ഷമത മറ്റു പല മന്ത്രിമാര്‍ക്കും ഇല്ലെന്ന വിമര്‍ശനവും തന്റെ പ്രസംഗത്തിനിടെ മുരളീധരന്‍ നടത്തി.  എമേര്‍ജിങ്ങ് കേരളയിലെ പദ്ധതികളെ സംബന്ധിച്ച് വിമര്‍ശനവുമായി വി.എം.സുധീരനും ഒരു സംഘം യു.ഡി.എഫ് എം.എല്‍.എ മാരും രംഗത്തെത്തിയിരുന്നു. പൊതു സമൂഹത്തില്‍ നിന്നും പരിസ്തിതി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് എമേര്‍ജിങ്ങ് കേരളക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on എമേര്‍ജിങ്ങ് കേരള എന്താണെന്ന് പലര്‍ക്കും ധാരണയില്ലെന്ന് കെ.മുരളീധരന്‍

നെല്ലിയാമ്പതി: യു.ഡി.എഫ് ഉപസമിതി കണ്‍‌വീനര്‍ എം.എം.ഹസ്സന്‍ രാജിവെച്ചു

August 6th, 2012
ന്യൂഡെല്‍ഹി: നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലവധി സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുവാന്‍ നിയോഗിച്ച യു.ഡി.എഫ് ഉപസമിതിയുടെ കണ്‍‌വീനര്‍ സ്ഥാനം എം.എം.ഹസ്സന്‍ രാജിവെച്ചു. ഉപസമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ രാജിവെക്കുന്നതെന്നും  ഉപസമിതിയെ മറികടന്ന് യു.ഡി.എഫ് എം.എല്‍.എ മാര്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. അവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ആവശ്യപ്പെടുമെന്നും ഹസ്സന്‍ പറഞ്ഞു.
നെല്ലിയാമ്പതിയിലെ തോട്ടങ്ങളേയും അവയുടെ പാട്ടക്കരാറിനെയും സംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും – ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും തമ്മില്‍ ഉണ്ടായ തക്കത്തെ തുടര്‍ന്ന് വി.ഡി.സതീശനും ഹൈബി ഈഡനും വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന്  പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ഹസ്സന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ്ജിന്റെ നിലപാടിനെ താന്‍ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തെ കുറിച്ച് യു.ഡി.എഫ് ഉപസമിതി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു മുന്‍ വിധിയും കൂടാതെയാണ് തന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതെന്നും എന്നാല്‍ ഇതിനെ മറികടന്ന്  യു.ഡി.എഫ് എം.എല്‍.എ മാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം യു.ഡി.എഫിനോടുള്ള വെല്ലുവിളിയാണെന്ന് ഹസ്സന്‍ പറഞ്ഞു. വി.ഡിസതീശന്റേയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഉള്ള ആറംഗ യു.ഡി.എഫ് എം.എല്‍.എ മാരുടെ സംഘം പാട്ടക്കരാറുകളുടേയും തോട്ടങ്ങളുടേയും നിജസ്ഥിതി അറിയുവാന്‍ ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « ഗണേഷ്‌ പാര്‍ട്ടിയിലില്ല : പിള്ള
Next »Next Page » ഉരുള്‍പൊട്ടലില്‍ 9 മരണം; 4 പേരെ കാണാതായി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine