അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

January 28th, 2018

child-rape-epathram

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തിൽ 13 കാരിക്ക് പീഡനം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകൻ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പിൽ രേഖപ്പെടുത്തിയതിനു ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചു നാളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 15th, 2017

sslc-plus-two-students-ePathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണൽ ഹയർ സെക്കൻ ഡറി പരീക്ഷാ ഫലം പ്രഖ്യാ പിച്ചു. 83.37 ആണ് ഇപ്രാ വശ്യത്തെ വിജയ ശത മാനം.എട്ടു സര്‍ക്കാര്‍ സ്കൂളു കള്‍ അടക്കം 83 സ്‌കൂളു കള്‍ക്ക് നൂറ് ശത മാനം വിജയം നേടാ നായി.

3, 66, 139 കുട്ടികൾ പരീക്ഷ എഴുതി യതിൽ 3, 05, 262 വിദ്യാർത്ഥി കൾ ഉപരി പഠന ത്തിന് അർഹത നേടി. 11, 829 കുട്ടി കള്‍ക്ക് എല്ലാ വിഷയ ത്തിലും എ പ്ലസ് ലഭിച്ചു. ഇതില്‍ 8, 604 പേര്‍ പെണ്‍ കുട്ടി കളും 3, 225 പേര്‍ ആണ്‍ കുട്ടി കളുമാണ്.

സയന്‍സ് വിഭാഗ ത്തില്‍ 86.25 ശത മാനവും, ഹ്യുമാനി റ്റീസ് വിഭാഗ ത്തില്‍ 75.25 ശത മാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 83.96 ശത മാന വുമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശത മാനം കണ്ണൂര്‍ (87. 22) ജില്ല യിലും ഏറ്റവും കുറഞ്ഞ വിജയ ശതമാനം പത്തനം തിട്ട (77.65) ജില്ല യിലുമാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98

May 5th, 2017

medical-entrance-kerala-epathram
തിരുവനന്തപുരം : എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പുറത്തു വന്നു. 4,37,156 പേര്‍ ഉന്നത വിദ്യാ ഭ്യാസ ത്തിന് യോഗ്യത നേടി. 95.98 ശതമാനം വിജയം.

20,967 വിദ്യാർത്ഥികൾ മു‍ഴുവന്‍ വിഷയ ത്തിനും’എ പ്ലസ്’ നേടി. 405 സർ ക്കാർ സ്കൂളുകൾ നൂറു മേനി വിജയം നേടി.

പത്തനം തിട്ട ജില്ല യിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. ഏറ്റവും പിന്നില്‍ വയനാട് ജില്ല. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ മലപ്പുറം ടി. കെ. എം. എച്ച്. എസ്. 1174 സ്കൂളു കള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

July 4th, 2015

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം : അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ആക്കുന്ന തിന്റെ ഭാഗമായി കേരള ത്തില്‍ കണക്കെ ടുക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാന ത്തിലാണ് നടപടി കള്‍ക്ക് തുടക്ക മായിട്ടുള്ളത്.

കുട്ടികളില്‍ ആധാര്‍ ഉള്ളവ രുടെയും ഇല്ലാത്തവരുടെയും കണക്കുകള്‍ ശേഖരി ക്കാനാ ണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജില്ലാ ഓഫീസര്‍ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള അങ്കണ വാടികള്‍ കേന്ദ്രീ കരിച്ചാണ് കണക്കെടുപ്പ്. വര്‍ക്കര്‍മാര്‍ക്ക് ഓരോ അങ്കണ വാടിക്കു കീഴിലു മുള്ള കുട്ടികളുടെ കണക്കെടു ക്കാനുളള നിര്‍ദ്ദേശം ജില്ലാ ഓഫീസര്‍മാര്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാ ക്കളുടെയും സൗകര്യാനുസരണം അങ്കണ വാടികള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ക്യാമ്പു കള്‍ വഴിയോ അക്ഷയ കേന്ദ്രം വഴിയോ ഫോട്ടോ യും ജൈവിക അടയാള ങ്ങളും എടുക്കാം. സാമൂഹിക നീതി വകുപ്പ്, സംസ്ഥാന അക്ഷയ കേന്ദ്രം, ഐ. ടി. മിഷന്‍ എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തിലാണ് കാര്‍ഡ് നല്‍കല്‍ നടക്കുക.

ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തി യപ്പോള്‍ ചെറിയ കുട്ടി കളു ടെ കാര്യ ത്തില്‍ നിര്‍ബന്ധ മോ മാര്‍ഗ നിര്‍ദ്ദേശമോ ഉണ്ടായിരുന്നില്ല. ഇതിനാല്‍ ഇവരില്‍ വളരെ ചെറിയ വിഭാഗ ത്തിനു മാത്രമേ ആധാര്‍ എടുക്കല്‍ നടന്നിരുന്നുള്ളൂ.

ഒന്നാം ക്ലാസില്‍ ചേരാന്‍ ആധാര്‍ നിര്‍ബന്ധം ആക്കുന്ന തിന്റെ മുന്നോടി യായിട്ടാണ് ഈ നടപടി എന്നാണ് സൂചന. ആധാര്‍ നമ്പര്‍ അടിസ്ഥാന ത്തില്‍ കുട്ടികളുടെ രോഗ വിവര ങ്ങള്‍ രേഖ പ്പെടുത്തി യാല്‍, ചെറുപ്പം മുതലുളള രോഗ ചരിത്രം ലഭിക്കാനും ചികിത്സ ലളിതമാക്കാനും സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ഇടപ്പള്ളിയിലെ ലുലു മാളില്‍ അപകടം; പിഞ്ചു കുഞ്ഞ് മരിച്ചു

October 12th, 2014

accident-graphic-epathram

ഇടപ്പള്ളി: ഇടപ്പള്ളി ലുലു ഷോപ്പിങ്ങ് മാളിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം സംഭവിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി മുസ്തഫയുടെ ഒരു വയസ്സും മൂന്നു മാസവും പ്രായമുള്ള മകള്‍ സ്വയ ഫാത്തിമയാണ് മരിച്ചത്. രണ്ടാം നിലയില്‍ നിന്നും താഴേക്ക് വരുന്ന വഴി അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞ് വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 2110171819»|

« Previous Page« Previous « കൊടിയത്തൂര്‍ സദാചാര കൊലപാതകം: 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
Next »Next Page » കെ. ആര്‍. മീരയ്ക്ക് വയലാര്‍ അവാര്‍ഡ് »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine