
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേര്‍ വിജയിച്ചു. 4,41,103 പേര്‍ പരീക്ഷ എഴുതി യതില്‍ 4,31,162 പേര്‍ വിജ യിച്ചു. 34,313 പേർ മുഴുവൻ എ പ്ലസ് നേടി. കഴിഞ്ഞ വർഷ ത്തേ ക്കാ ൾ (95.98 ശതമാനം) ഉയര്‍ ന്നതാണ് ഇത്ത വണ ത്തെ വിജയ ശത മാനം.
517 സർക്കാർ സ്കൂളു കളും 659 എയ്ഡഡ് സ്കൂളു കളും ഈ വര്‍ഷം 100 ശത മാനം വിജയം കരസ്ഥ മാക്കി.
സ്‌കൂൾ തല ത്തിലുള്ള ഫലം അറിയുന്നതിന് ഈ വെബ് സൈറ്റിലും പരീക്ഷാ ഭവന്റെ വെബ് സൈറ്റ് എന്നിവ സന്ദർശിക്കാം.




തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ പ്രവേശന ത്തിന് വാക്‌സിന്‍ രേഖ നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് പുതിയ ആരോഗ്യ നയം പ്രഖ്യാ പിച്ചു. സര്‍ക്കാര്‍ നടപ്പി ലാക്കുന്ന വാക്‌സി നേഷന്‍ പദ്ധതി കള്‍ക്ക് എതിരെ പ്രതിഷേധവും അനാ വശ്യ പ്രചാ രണവും നടക്കുന്ന സാഹചര്യത്തി ലാണ് ആരോഗ്യ നയ ത്തില്‍ വാക്‌സിനേ ഷന്‍ നിര്‍ബ്ബന്ധം ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

























